Follow KVARTHA on Google news Follow Us!
ad

ജിഷയ്ക്ക് പിന്നാലെ പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൈകളാല്‍ മറ്റൊരു കൊലപാതകം; നടുക്കം വിട്ടുമാറാതെ ഗ്രാമവാസികള്‍

ജിഷയ്ക്ക് പിന്നാലെ പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൈകളാല്‍Perumbavoor, News, Crime, Criminal Case, Police, Custody, Kerala, Murder,
പെരുമ്പാവൂര്‍: (www.kvartha.com 30.07.2018) ജിഷയ്ക്ക് പിന്നാലെ പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൈകളാല്‍ മറ്റൊരു കൊലപാതകം കൂടി. പെരുമ്പാവൂരില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്തുകൊന്നു. പെരുമ്പാവൂര്‍ ഇടത്തിക്കാട് ആണ് സംഭവം. വാഴക്കുളം എം.ഇ.എസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനി നിമിഷ(19)യാണ് കൊല്ലപ്പെട്ടത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് തമ്പിക്കും പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ 10.45 മണിയോടെയായിരുന്നു സംഭവം. കത്തിയുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് നിമിഷയെ കടന്നുപിടിച്ച ശേഷം കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. നിമിഷയെ കുത്തുന്നത് തടയുന്നതിനിടെയാണ് പിതാവിന് പരിക്കേറ്റത്.

22-year old girl hacked to death in Kochi's Perumbavoor; two migrant labourers in custody, Perumbavoor, News, Crime, Criminal Case, Police, Custody, Kerala, Murder


കഴുത്തില്‍ കുത്തേറ്റ നിമിഷ കുഴഞ്ഞുവീണു. നിമിഷയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നിമിഷയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ക്കും പരിക്കേറ്റു. അതേസമയം നിമിഷയുടെ പിതാവിന്റെ ജ്യേഷ്ടന്റെ ഭാര്യയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞപപോഴാണ് അക്രമം നടന്നതെന്നും വിവരമുണ്ട്.
 
22-year old girl hacked to death in Kochi's Perumbavoor; two migrant labourers in custody, Perumbavoor, News, Crime, Criminal Case, Police, Custody, Kerala, Murder

എന്നാല്‍ തുടരെയുള്ള കൊലപാതകങ്ങളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഗ്രാമവാസികള്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്നിടമായ പെരുമ്പാവൂരില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് പ്രദേശവാസികളില്‍ ഭയം ഉണ്ടാക്കുന്നത്.

2016 ഏപ്രില്‍ 28നായിരുന്നു നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ അന്യസംസ്ഥാന തൊഴിലാളി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ക്രൂരമായി മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയത്. അസം സ്വദേശി അമിറുള്‍ ഇസ്ലാം ആണ് പ്രതി. അമിറുള്‍ നടത്തിയ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പിന്നീട് പറഞ്ഞു.

ആദ്യദിവസങ്ങളില്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന ഈ കൊലപാതകം പിന്നീട് മാധ്യമങ്ങളും നവമാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് വലിയ ചര്‍ച്ചാവിഷയമായത്. പ്രതിയെ കണ്ടെത്താന്‍ വൈകുന്നതില്‍ പോലീസിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. ഒടുവില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്തക്കറയിലെയും വസ്ത്രത്തിലെയും ഡി.എന്‍.എ ഉള്‍പ്പെടെ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്.

തുടര്‍ന്ന് 2016 ജൂണ്‍ 14ന് കേസിലെ പ്രതി അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമിനെ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ പ്രതിക്ക് വധശിക്ഷയും വിധിച്ചു.

ജിഷയുടെ കൊലപാതകത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ മായുന്നതിന് മുമ്പേയാണ് പെരുമ്പാവൂരിനെ ഞെട്ടിച്ച് സമാനരീതിയിലുള്ള മറ്റൊരു കൊലപാതകവും ഇപ്പോള്‍ നടന്നിരിക്കുന്നത്. നിരവധി പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂരില്‍ ഒട്ടേറെ മറുനാടന്‍ തൊഴിലാളികളാണ് സ്ഥിരതാമസക്കാരായുള്ളത്.

ഇവര്‍ക്കിടയില്‍ ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളവരും ഏറെയുണ്ടെന്നതാണ് വസ്തുത. ജിഷ കൊലക്കേസില്‍ പ്രതിയെ മാസങ്ങള്‍ക്കൊടുവിലാണ് കണ്ടെത്തിയതെങ്കില്‍ ഇന്ന് നേരെ തിരിച്ചാണ്. പട്ടാപ്പകല്‍ അക്രമം നടത്തിയ പ്രതിയെ നാട്ടുകാര്‍ക്ക് കയ്യോടെ പിടികൂടാന്‍ കഴിഞ്ഞു. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 22-year old girl hacked to death in Kochi's Perumbavoor; two migrant labourers in custody, Perumbavoor, News, Crime, Criminal Case, Police, Custody, Kerala, Murder.