Follow KVARTHA on Google news Follow Us!
ad

രണ്ടുമാസത്തെ ഇടവേളകള്‍ക്ക് ശേഷം കളി ചിരിയുമായി അവര്‍ വീണ്ടും സ്‌കൂളുകളിലെത്തി; വരവേറ്റുകൊണ്ട് മഴയും തിമിര്‍ത്തുപെയ്തു, പാട്ടുപാടി കയ്യിലെടുത്ത് മന്ത്രിയും

രണ്ടുമാസത്തെ ഇടവേളകള്‍ക്ക് ശേഷം കളി ചിരിയുമായി അവര്‍ വീണ്ടും സ്‌കൂളുകളിലെത്തി,Thiruvananthapuram, News, Education, school, Students, Chief Minister, Pinarayi vijayan, Inauguration, Kerala,
തിരുവനന്തപുരം: (www.kvartha.com 01.06.2018) രണ്ടുമാസത്തെ ഇടവേളകള്‍ക്ക് ശേഷം കളി ചിരിയുമായി അവര്‍ വീണ്ടും സ്‌കൂളുകളിലെത്തി, വരവേറ്റുകൊണ്ട് മഴയും തിമിര്‍ത്തുപെയ്തു, പാട്ടുപാടി കയ്യിലെടുത്ത് മന്ത്രിയും.

പുത്തനുടുപ്പും കുടയുമായി കുരുന്നുകള്‍ വീണ്ടും വിദ്യാലയങ്ങളിലേക്ക് എത്തിയപ്പോള്‍ നെടുമങ്ങാട് ടൗണ്‍ എല്‍പിഎസിലെ വിദ്യാര്‍ഥികള്‍ക്ക് മന്ത്രിയുടെ പാട്ട് കേള്‍ക്കാനുള്ള ഭാഗ്യവുമുണ്ടായി.

Schools reopens after summer vacation, Thiruvananthapuram, News, Education, school, Students, Chief Minister, Pinarayi vijayan, Inauguration, Kerala

Image Credited: Mathrubhumi
'ഈ വല്ലിയില്‍നിന്നു ചെമ്മേ, പൂക്കള്‍ പോകുന്നിതാ പറന്നിതമ്മേ...' ചെടിയില്‍നിന്ന് പൂമ്പാറ്റകള്‍ പറന്നുപോകുമ്പോള്‍ പൂക്കളാണ് പറന്നുപോകുന്നതെന്നു പേടിച്ച് കുട്ടി അമ്മയോടു പറയുന്നതാണ് ഈ പാട്ട്. സംസ്ഥാനതല പ്രവേശനനോല്‍സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിനുമുന്‍പാണ് മന്ത്രി പാട്ടുപാടി കുട്ടികളെ കയ്യിലെടുത്തത്.

സംസ്ഥാനത്തെ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നെടുമങ്ങാട് ഗേള്‍സ് എച്ച്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥും മറ്റ് ജനപ്രതിനിധികളും ചടങ്ങിനെത്തിയിരുന്നു.

കുട്ടികളുടെ കുട്ടിത്തം നഷ്ടമാകാതെ നോക്കണമെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പഠനകാര്യങ്ങളില്‍ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും കുട്ടികളെ മിടുക്കരാക്കി വളര്‍ത്തണം. വെറും പുസ്തകപ്പുഴുക്കളെപ്പോലെ ആകാതെ സാമൂഹ്യ പ്രതിബദ്ധരാക്കി വേണം കുട്ടികളെ വളര്‍ത്താന്‍. പ്രകൃതിയെ അറിഞ്ഞും സഹജീവികളോടുള്ള സ്‌നേഹം, ദയ എന്നിവ മനസിലാക്കിയും വേണം ഒരു കുട്ടി തന്റെ സ്‌കൂള്‍ ജീവിതം പൂര്‍ത്തിയാക്കാനെന്നും മുഖ്യമന്ത്രി ഉപദേശിച്ചു.

അതേസമയം, ഇത്തവണ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ രണ്ട് ലക്ഷത്തോളം കുട്ടികള്‍ അധികമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയം കൂടിയാണ് വെള്ളിയാഴ്ച നടന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെയും കണ്ണൂരിലെ തലശേരി വിദ്യാഭ്യാസ ജില്ലയിലെയും മുഴുവന്‍ വിദ്യാലയങ്ങളും ജൂണ്‍ അഞ്ച് മുതലാണ് തുറക്കുന്നത്. നിപയുടെ ഭീഷണി തുടരുന്നതിനാല്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടി വയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്, ഈ ജില്ലകളില്‍ ഔദ്യോഗിക പ്രവേശനോത്സവം പിന്നീട് നടക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Schools reopens after summer vacation, Thiruvananthapuram, News, Education, school, Students, Chief Minister, Pinarayi vijayan, Inauguration, Kerala.