Follow KVARTHA on Google news Follow Us!
ad

കെവിന്റെ മരണം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി; പിണറായി വിജയന്റെ കോലം കത്തിച്ചു

പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കോട്ടയംThiruvananthapuram, News, Politics, Clash, Youth Congress, March, Police, Protesters, Kerala,
തിരുവനന്തപുരം : (www.kvartha.com 30.05.2018) പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കോട്ടയം എസ്എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി.ജോസഫ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവന്തപുരത്ത് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Youth Congress march turns violent, Thiruvananthapuram, News, Politics, Clash, Youth Congress, March, Police, Protesters, Kerala

ഇതിനിടെ, പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിന്റെ ഷീല്‍ഡ് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചത് സംഘട്ടനത്തിനിടയാക്കി. സര്‍ക്കാരിനെതിരായ പ്രക്ഷോഭം തുടരുമെന്ന സൂചനയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്നത്. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുകയും നടുറോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

Keywords: Youth Congress march turns violent, Thiruvananthapuram, News, Politics, Clash, Youth Congress, March, Police, Protesters, Kerala.