Follow KVARTHA on Google news Follow Us!
ad

ആണ്‍സുഹൃത്തുക്കളോട് സംസാരിച്ചതിന്റെ പേരില്‍ അച്ഛന്റെയും ആങ്ങളയുടെയും മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്നിരുന്ന ഒരു കൂട്ടുകാരി തനിക്കുണ്ടായിരുന്നു; എന്നാല്‍ എന്റെ മകള്‍ക്ക് എല്ലാ മതങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കുന്നുണ്ട്, നാളെ മറ്റേതെങ്കിലും മതം അവള്‍ക്കു കൂടുതല്‍ നന്മയുള്ളതായി തോന്നിയാല്‍ അതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്; ഗായിക സയനോര ഫിലിപ്പ്

ആണ്‍സുഹൃത്തുക്കളോട് സംസാരിച്ചതിന്റെ പേരില്‍ അച്ഛന്റെയും ആങ്ങളയുടെയും Boy, Facebook, post, News, Message, Friends, Parents, Kerala,
(www.kvartha.com 30.05.2018) ആണ്‍സുഹൃത്തുക്കളോട് സംസാരിച്ചതിന്റെ പേരില്‍ അച്ഛന്റെയും ആങ്ങളയുടെയും മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്നിരുന്ന ഒരു കൂട്ടുകാരി തനിക്കുണ്ടായിരുന്നു, പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ വരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ് രംഗത്ത്.

Sayanora about Kevin and Neenu,Boy, Facebook, post, News, Message, Friends, Parents, Kerala

പ്രണയത്തിനും പെണ്‍കുട്ടികള്‍ക്കുമിടയിലെ മതിലുകള്‍ പൊളിഞ്ഞുവീണിട്ടില്ലെന്നും സയനോര പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സയനോര തന്റെ പ്രതികരണം പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഏതാനും നാളുകള്‍ക്ക് മുന്നേ ഒരു whatsapp ഫോര്‍വേഡ് കിട്ടി. ആദ്യം ഒരു തമാശ ആണെന്നാണ് തോന്നിയത്. മുഴുവന്‍ വായിച്ചു നോക്കിയപ്പോള്‍ ആണ് മനസ്സിലായത് അതിലെ നിഗൂഢത. നമ്മുടെ കുട്ടികള്‍ പ്രണയ ബന്ധത്തില്‍ അകപ്പെടാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് കുറേ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു മെസ്സേജ് ആണത്. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നോ മറ്റോ പറഞ്ഞ് അവസാനിപ്പിക്കുന്ന ഒന്ന്. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍?

കുഞ്ഞുങ്ങള്‍ ജനിക്കുന്നത് മുതല്‍ അവര്‍ എന്ത് കഴിക്കണം, എന്ത് ഉടുക്കണം, എന്ത് പഠിക്കണം, ആരോട് കൂട്ട് കൂടണം, എന്ത് ആവണം? ആരെ കല്യാണം കഴിക്കണം, ഏതു മതവിഭാഗത്തില്‍ നിന്ന് , എത്ര ശമ്പളം ഉള്ളവനെ.. എന്നിങ്ങനെ ഓരോ മാതാപിതാക്കളും ആലോചിച്ചു കൂട്ടുന്ന ഒരു ലിസ്റ്റ് ഉണ്ടല്ലോ? അത് ആദ്യം എടുത്ത് അങ്ങ് കത്തിച്ചു കളയുക. എന്നിട്ട് സമൂഹത്തിനു ഗുണം ചെയ്യുന്ന, മതത്തിനും, രാഷ്ട്രീയത്തിനും, വര്‍ണ വിവേചനങ്ങള്‍ക്കുമപ്പുറം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനായി വളരാന്‍ അവനെയോ അവളെയോ പര്യാപ്തകമാക്കുക.... ഇല്ലെങ്കില്‍ നമ്മുടെ ഈ സാക്ഷര കേരളത്തിന്റെ കപടവ്യവസ്ഥിതിയുടെ ഇരകള്‍ ആവാന്‍ കെവിന്‍ ഇനിയും മരിച്ചു കൊണ്ടേ ഇരിക്കും.

കോളജില്‍ പഠിക്കുന്ന കാലത്ത് എന്റെ കൂട്ടുകാരി ആണ്‍ സുഹൃത്തുക്കളോടു സംസാരിക്കാറില്ലായിരുന്നു. ആരെങ്കിലും ഇങ്ങോട്ടുവന്നു സംസാരിച്ചാല്‍ ഭയന്നുവിറച്ചാണു മറുപടി പറഞ്ഞിരുന്നത്. കാരണം, വീട്ടിലെത്തിയാല്‍ അതിന്റെ പേരില്‍ അച്ഛനും ആങ്ങളമാരും മര്‍ദിക്കുമത്രേ. സ്വാതന്ത്ര്യമനുഭവിച്ചു വളര്‍ന്ന എന്നെ സംബന്ധിച്ചിടത്തോളം ഞെട്ടലുണ്ടാക്കിയ അറിവായിരുന്നു അത്. നീനുവിനു സംഭവിച്ചതു കാണുമ്പോള്‍, വര്‍ഷങ്ങള്‍ക്കു ശേഷവും പ്രണയത്തിനും പെണ്‍കുട്ടികള്‍ക്കുമിടയിലെ മതിലുകള്‍ പൊളിഞ്ഞുവീണിട്ടില്ല എന്നതു നടുക്കമുണ്ടാക്കുന്നു.

പെണ്‍കുട്ടികള്‍ ആരെ പ്രണയിക്കണം, വിവാഹം കഴിക്കണം, ഏതു ജോലി തിരഞ്ഞെടുക്കണം എന്നിവയിലെല്ലാം പൂര്‍ണ അധികാരം ഇപ്പോഴും മാതാപിതാക്കള്‍ക്കാണ്. സ്‌നേഹമുള്ള മനുഷ്യനെക്കാള്‍ നമ്മുടെ ജാതിയാണ്, മതമാണ് കൂടുതല്‍ മികച്ചതെന്നു കുട്ടികളെ പഠിപ്പിക്കുന്നു. അതിനാലാണ് ദളിതന്‍, സഹോദരിയുടെ ഭര്‍ത്താവായിരിക്കാന്‍ യോഗ്യനല്ലെന്ന് അവര്‍ക്കു തോന്നുന്നത്.

എന്റെ അനുജന്‍ വിവാഹം ചെയ്തത് ഹിന്ദുമത വിശ്വാസിയായ പെണ്‍കുട്ടിയെ ആണ്. മതംമാറി ക്രിസ്ത്യാനിയാകാന്‍ അവളോട് ഞങ്ങളാരും ആവശ്യപ്പെട്ടില്ല. അവന്‍ ക്രിസ്ത്യാനിയായും അവള്‍ ഹിന്ദുവായും ജീവിക്കുന്നു. ഞാന്‍ തികഞ്ഞ ക്രിസ്തുമത വിശ്വാസിയാണ്. പക്ഷേ, എന്റെ മകള്‍ക്ക് എല്ലാ മതങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കുന്നുണ്ട്. നാളെ മറ്റേതെങ്കിലും മതം അവള്‍ക്കു കൂടുതല്‍ നന്മയുള്ളതായി തോന്നിയാല്‍ അതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്. നീനുവിന്റെ കണ്ണീര്‍ വെറുതെയാവില്ല; മതത്തിന്റെയും ജാതിയുടെയും സമ്പത്തിന്റെയും വേര്‍തിരിവുകളില്ലാത്ത ഒരു ലോകം വരും.

Keywords: Sayanora about Kevin and Neenu,Boy, Facebook, post, News, Message, Friends, Parents, Kerala.