Follow KVARTHA on Google news Follow Us!
ad

ഐഫോണിന്റെ ഫീച്ചറുകള്‍ മോഷ്ടിച്ചു; സാംസംഗ് 3,651 കോടി നഷ്ടപരിഹാരം ഐഫോണിന് നല്‍കണമെന്ന് കോടതി

സാംസംഗ് 3,651 കോടി നഷ്ടപരിഹാരം ഐഫോണിന് നല്‍കണമെന്ന് കോടതി വിധി. നിയമവിരുദ്ധമായി ഐ ഫോണിന്റെ ചില ഫീച്ചറുകള്‍ World, News, Mobile Phone, Technology, Court Order, I phone, Samsung, New, Feature, Samsung to pay Apple $539 Million after losing US patent lawsuit.
കാലിഫോര്‍ണിയ: (www.kvartha.com 30.05.2018) സാംസംഗ് 3,651 കോടി നഷ്ടപരിഹാരം ഐഫോണിന് നല്‍കണമെന്ന് കോടതി വിധി. നിയമവിരുദ്ധമായി ഐ ഫോണിന്റെ ചില ഫീച്ചറുകള്‍ പകര്‍ത്തിയതിനാണ് സാംസങ്ങിന് വന്‍തുക പിഴയീടാക്കിയത്. ആപ്പിളിന് 53.9 കോടി ഡോളര്‍ (ഏകദേശം 3651 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കോടതി ഉത്തരവ് വന്നതോടെ 2011 ല്‍ ആരംഭിച്ച നിയമയുദ്ധത്തിനാണ് പുതിയ വിധിയിലൂടെ ഒരു വഴിത്തിരിവുണ്ടായിരിക്കുന്നത്. ആപ്പിളിന്റെ ചില പേറ്റന്റ് അവകാശങ്ങള്‍ സാംസംഗ് ലംഘിച്ചതായി നേരത്തെ തന്നെ കോടതി സ്ഥിരീകരിച്ചതാണ്. എന്നാല്‍ നഷ്ടപരിഹാര തുകയുടെ പേരില്‍ കേസ് ഇത്രയും നാള്‍ നീളുകയായിരുന്നു.


സാംസംഗ് ഐ ഫോണിന്റെ സാങ്കേതിക വിദ്യ പകര്‍ത്തുകയും അവ സമാനമായ ആന്‍ഡ്രോയ്ഡ് ഉപകരണ നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ ലോകത്തെ മുന്‍നിര വില്‍പ്പനക്കാരായി സാംസംഗ് മാറില്ലായിരുന്നുവെന്ന് ആപ്പിള്‍ ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Mobile Phone, Technology, Court Order, I phone, Samsung, New, Feature, Samsung to pay Apple $539 Million after losing US patent lawsuit.