Follow KVARTHA on Google news Follow Us!
ad

മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാന്‍ ശ്രമിക്കുന്നു, കൊലപാതകക്കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ സഹായിക്കുന്നതിന് പകരം മുഖ്യമന്ത്രിയെ പ്രതിയാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്; ഇതല്ല മാധ്യമധര്‍മമെന്നും പിണറായി

മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും കൊലപാതകക്കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ സഹായിക്കുന്നതിന് പകരം മുKerala, Thiruvananthapuram, Media, Murder, News, Cabinet, Pinarayi vijayan, CM, Pinarayi against Medias
തിരുവനന്തപുരം: (www.kvartha.com 30.05.2018) മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും കൊലപാതകക്കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ സഹായിക്കുന്നതിന് പകരം മുഖ്യമന്ത്രിയെ പ്രതിയാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതല്ല മാധ്യമധര്‍മമെന്നും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയതിനാല്‍ നാട്ടില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും പിണറായി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kerala, Thiruvananthapuram, Media, Murder, News, Cabinet, Pinarayi vijayan, CM, Pinarayi against Medias


കെവിന്റെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടില്ല. എസ് ഐ യുടെ വീഴ്ചയ്ക്ക് തന്റെ സുരക്ഷാ ക്രമീകരണവുമായി ബന്ധമില്ല. മുഖ്യമന്ത്രിമാരുടെ പരിപാടിയില്‍ എസ് ഐ എത്തുന്നത് സ്വാഭാവികമാണ്. കെവിനെ കാണാതായ വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാത്തത് അലംഭാവമാണെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിപക്ഷനേതാവിനെതിരെയും വിമര്‍ശനവുമായി പിണരായി രംഗത്തെത്തി. ചെന്നിത്തല വിടുവായത്തം പറയുന്നുവെന്നും പ്രതിപക്ഷനേതാവിന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിനറിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേസമയം, കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച മൂന്നാമത്തെ വാഹനവും കണ്ടെത്തി. നേരത്തെ പുനലൂരില്‍ നിന്ന് ടിറ്റുവിന്റെ ഉടമസ്ഥതയിലുള്ള ഹ്യൂണ്ടായ് ഐ 20 കാര്‍ കണ്ടെത്തിയിരുന്നു. മൂന്നാമത് കണ്ടെത്തിയത് മുഖ്യപ്രതി ഷാനു ചാക്കോയുടെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദര്‍ കാറില്‍ പരിശോധന നടത്തിവരികയാണ്.

Keywords: Kerala, Thiruvananthapuram, Media, Murder, News, Cabinet, Pinarayi vijayan, CM, Pinarayi against Medias