Follow KVARTHA on Google news Follow Us!
ad

ജസ്നയെ കാണാതായിട്ട് ഒരു മാസം കഴിഞ്ഞു, പൊലീസിന്റെ വീഴ്ചയെന്ന് ആക്ഷേപം

റാന്നി മുക്കൂട്ടുതറ കുന്നത് വീട്ടില്‍ ജയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം News, Kottayam, Kerala, Police, Student, Missing, Chief Minister, Investigates,
കോട്ടയം:(www.kvartha.com 01/05/2018) റാന്നി മുക്കൂട്ടുതറ കുന്നത് വീട്ടില്‍ ജയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ ജസ്ന മരിയ ജയിംസിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട് ഒരുമാസത്തിലേറെയായിട്ടും ഇവരെ കണ്ടെത്തുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.

എ.ഡി.ജി.പി. സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് അന്ന് ഡി.ജി.പി. പറഞ്ഞെങ്കിലും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. പോലീസ് കാര്യക്ഷമമായി അന്വേഷിക്കാത്ത സാഹചര്യത്തില്‍ കേസന്വേഷണം അടിയന്തരമായി ക്രൈം ബ്രാഞ്ചിന് നല്‍കണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

 News, Kottayam, Kerala, Police, Student, Missing, Chief Minister, Investigates, One month after Jasna's missing, police in trouble

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Police, Student, Missing, Chief Minister, Investigates, One month after Jasna's missing, police in trouble