Follow KVARTHA on Google news Follow Us!
ad

കെവിന്റെ കൊലപാതകം: മാധ്യമപ്രവര്‍ത്തകയോട് ചാനല്‍ ഏതെന്ന് ചോദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ മുഖ്യമന്ത്രിക്കെതിരെ തിരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയKerala, Thiruvananthapuram, News, Pinarayi vijayan, Media, Politics, Murder, Kevin murder case: Pinarayi vijayan in front of media
തിരുവനന്തപുരം: (www.kvartha.com 30.05.2018) ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ മുഖ്യമന്ത്രിക്കെതിരെ തിരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍. ഗാന്ധിനഗറില്‍ പരാതി ലഭിച്ചത് രാവിലെയാണെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ പരിപാടി ഉണ്ടായത് വൈകിട്ടാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ വീഴ്ചയ്ക്ക് പരിപാടിയുമായി ബന്ധമില്ല. പോലീസിന്റെ ഭാഗത്തുനിന്ന് വലിയ അലംഭാവമുണ്ടായി. കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തതും എസ്പിയെ സ്ഥലം മാറ്റിയതും. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.



പോലീസിന്റെ വീഴ്ച മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചത് നിങ്ങള്‍ക്ക് മേലെ നിന്ന് കിട്ടിയ നിര്‍ദേശം മൂലമാണ്. പ്രതികളെ പിടിക്കാന്‍ സഹായിക്കുന്നതിന് പകരം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. ഇത് ചില മാധ്യമങ്ങളുടെ ഗൂഡലക്ഷ്യത്തിന്റെ ഭാഗമാണ്. ഇത്തരം മാധ്യമങ്ങളുടെ ഉദ്ദേശം എന്താണെന്ന് എനിക്കറിയാം. അത് പൊതുജനങ്ങളും കൂടി അറിയണമെന്നുള്ളത് കൊണ്ടാണ് മാധ്യമസ്ഥാപനത്തിന്റെ പേര് ചോദിച്ചത്.  മാധ്യമപ്രവര്‍ത്തകയോട് ചാനല്‍ ഏതെന്ന് ചോദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കി.

ചാനലിന്റെ പേര് പറഞ്ഞതില്‍ എന്താണ് തെറ്റ്. നിങ്ങള്‍ ഈ ചോദ്യം ചോദിക്കണമെന്ന് മുകളിലുള്ളവര്‍ ലേഖികയോട് പറയുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ആ ചോദ്യം ചോദിക്കുന്നത്. ഞാന്‍ പറയുന്ന കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യമാണ് അവര്‍ ഉന്നയിച്ചത്. നിങ്ങളുടെ നേരിട്ടുള്ള ചോദ്യമായിരുന്നു അത്. അല്ലാതെ പെണ്‍കുട്ടിയുടെ പരാതിയുമായി ബന്ധപ്പെട്ടായിരുന്നില്ല. അതില്‍ തന്നെ മനസിലാവും അതിന് പിന്നിലെ രാഷ്രീയ ലക്ഷ്യം. അതറിയാവുന്നത് കൊണ്ടാണ് ചാനലിന്റെ പേര് ചോദിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തില്‍ വീഴ്ച പറ്റിയത് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയതിനാലാണെന്ന് വാര്‍ത്ത നല്‍കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനം ഒഴിവാക്കിക്കൂടെ എന്ന് മാധ്യമപ്രവര്‍ത്തക ചോദിച്ചു. അത് ഒഴിവാക്കാന്‍ ഞാന്‍ വിചാരിച്ചിട്ട് കാര്യമില്ല. മുഖ്യമന്ത്രിയെ ആരെങ്കിലും വഴിയില്‍ തടഞ്ഞാല്‍ അതും നിങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായി കൊട്ടിഘോഷിക്കില്ലെ. അത്‌കൊണ്ട് സുരക്ഷ വേണ്ടെന്ന് പറയാനാവില്ല. മുഖ്യമന്ത്രി മറുപടി നല്‍കി.

Keywords: Kerala, Thiruvananthapuram, News, Pinarayi vijayan, Media, Politics, Murder, Kevin murder case: Pinarayi vijayan in front of media