Follow KVARTHA on Google news Follow Us!
ad

സിറിയയില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ഇറാനികള്‍; ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍

ഡമാസ്‌ക്കസ്: (www.kvartha.com 01.05.2018) ഞായറാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറേയും ഇറാനികളെന്ന് സിറിയന്‍ മനുഷ്യാവകാശ സംWorld, Israel, Tehran, Syria

ഡമാസ്‌ക്കസ്: (www.kvartha.com 01.05.2018) ഞായറാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറേയും ഇറാനികളെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന. ആക്രമണങ്ങളില്‍ ഇസ്രായേലിന് പങ്കുണ്ടെന്നും സൂചന.

ആലപ്പോയിലേയും ഹമയിലേയും സൈനീക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആയിരുന്നു മിസൈല്‍ ആക്രമണങ്ങള്‍. 26 പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ബശാര്‍ അല്‍ അസദിന് പിന്തുണ നല്‍കുന്ന സൈനീകരാണ് കൊല്ലപ്പെട്ടത്.

World, Israel, Tehran, Syria

ബശാര്‍ അല്‍ അസദിന്റെ സൈനീകര്‍ തമ്പടിച്ച 47 ബ്രിഗേഡ് എന്നറിയപ്പെടുന്ന സൈനീക ക്യാമ്പിന് നേര്‍ക്കായിരുന്നു ആദ്യ ആക്രമണം. ആക്രമണത്തിന്റെ സ്വഭാവങ്ങള്‍ പരിഗണിച്ചാല്‍ ആക്രമണത്തില്‍ ഇസ്രായേലിന് പങ്കുണ്ടെന്ന് കരുതുന്നതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ മേധാവി റാമി അബ്ദേല്‍ റഹ്മാന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Missile strikes on central Syria killed 26 pro-regime fighters, most of them Iranians, a monitor said on Monday, in a raid that bore the hallmarks of Tehran's archfoe Israel.

Keywords: World, Israel, Tehran, Syria