Follow KVARTHA on Google news Follow Us!
ad

മുഖം മിനുക്കാന്‍ ബിഎസ്എന്‍എല്‍; ലാന്‍ഡ് ഫോണുകളും സ്മാര്‍ട്ടാകുന്നു

ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ മേഖലയും സ്മാര്‍ട്ട് ആക്കുന്നു. മൊബൈല്‍ ഫോണും ലാന്‍ഡ് ഫോണും ഒരേ ഫോണ്‍ നമ്പറില്‍ ഉപയോഗിക്കാന്‍ സാധിക്കും National, News, New Delhi, BSNL, Smart Phone, Lan Phone, Smart, BSNL to Launch Next-Gen Landlines With Smartphone Like Functionalities.
ന്യൂഡല്‍ഹി: (www.kvartha.com 30.05.2018) ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ മേഖലയും സ്മാര്‍ട്ട് ആക്കുന്നു. മൊബൈല്‍ ഫോണും ലാന്‍ഡ് ഫോണും ഒരേ ഫോണ്‍ നമ്പറില്‍ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് പുതിയ സംവിധാനത്തിന്റെ സവിശേഷത. രാജസ്ഥാനിലെ ടെലിഫോണ്‍ എക്സ്ചേഞ്ചുകളില്‍ എസ്എംഎസ്, ചാറ്റിങ്, വീഡിയോകോള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭിക്കും വിധം ലാന്‍ഡ് ലൈന്‍ സേവനങ്ങളെ പരിഷ്‌കരിക്കുന്ന നടപടി ബിഎസ്എന്‍എല്‍ ആരംഭിച്ചെന്നാണ് സൂചന.

ലാന്‍ഡ് ലൈന്‍ ഫോണുകള്‍ വഴിയും സ്മാര്‍ട് സേവനങ്ങള്‍ നല്‍കുന്നതാണ് പുതിയ പദ്ധതി. കണക്ഷന്‍ നമ്പര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചാല്‍ ലാന്‍ഡ് ലൈന്‍ നമ്പറിനൊപ്പം ലാന്‍ഡ് ലൈന്‍ പ്ലാനുകളും ഒരേ സമയം രണ്ട് ഉപകരണങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കും.


എക്സ്ചേഞ്ചുകള്‍ എല്ലാം നെക്സ്റ്റ് ജനറേഷന്‍ നെറ്റ് വര്‍ക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരിഷ്‌കരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ബൂന്ദി ജില്ലാ മാനേജര്‍ ബി കെ അഗര്‍വാള്‍ പറഞ്ഞു. സ്മാര്‍ട് സേവനങ്ങള്‍ക്കുള്ള സാങ്കേതികവിദ്യ ഒരുങ്ങുന്നതോടെ നിലവില്‍ പ്രചാരത്തിലുള്ള ഫോണുകള്‍ ഐപി ഫോണുകളായി പരിഷ്‌കരിക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, BSNL, Smart Phone, Lan Phone, Smart,  BSNL to Launch Next-Gen Landlines With Smartphone Like Functionalities.