Follow KVARTHA on Google news Follow Us!
ad

ബഹ്‌റൈനില്‍ ഇനിമുതല്‍ വിദേശികള്‍ക്ക് 10 വര്‍ഷത്തേക്ക് താമസാനുമതി

ഇനിമുതല്‍ വിദേശികള്‍ക്ക് 10 വര്‍ഷത്തേക്ക് താമസാനുമതി നല്‍കാനൊരുങ്ങി ബഹ്‌റൈന്‍. വിദേശികള്‍ക്ക് സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ Gulf, News, Bahrain, Foreign, Bahrain to issue 10-year self-sponsorship permit.
മനാമ: (www.kvartha.com 30.05.2018) ഇനിമുതല്‍ വിദേശികള്‍ക്ക് 10 വര്‍ഷത്തേക്ക് താമസാനുമതി നല്‍കാനൊരുങ്ങി ബഹ്‌റൈന്‍. വിദേശികള്‍ക്ക് സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് 10 വര്‍ഷം താമസിക്കാനുള്ള അനുമതിയാണ് നല്‍കുക എന്നാണ് വിവരം. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.


കിരീടാവകാശിയായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഇതുസംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പരിഷ്‌കാരത്തിന് ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കണമെന്ന് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പുതിയ സംവിധാനം വരുന്നതോടെ നിക്ഷേപകരുടെ കേന്ദ്രമായി ബഹ്റൈന്‍ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ യുഎഇ സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Bahrain, Foreign, Bahrain to issue 10-year self-sponsorship permit.