Follow KVARTHA on Google news Follow Us!
ad

പെട്രോളിന്റെ നികുതി ഇളവ്; സംസ്ഥാനത്തിന് ഒരുവര്‍ഷം 509 കോടിയുടെ നഷ്ടം

പെട്രോളിന് നികുതി ഇളവ് നല്‍കിയതിലൂടെ സംസ്ഥാനത്തിന് ഒരുവര്‍ഷം 509 Thiruvananthapuram, News, Trending, Chief Minister, Pinarayi vijayan, Press meet, Cabinet, Business, Kerala,
തിരുവനന്തപുരം: (www.kvartha.com 30.05.2018) പെട്രോളിന് നികുതി ഇളവ് നല്‍കിയതിലൂടെ സംസ്ഥാനത്തിന് ഒരുവര്‍ഷം 509 കോടിയുടെ നഷ്ടം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച മുതല്‍ നികുതി ഇളവ് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.

പെട്രോള്‍- ഡീസല്‍ നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തില്‍ ഒരു ഭാഗം ഉപേക്ഷിക്കാനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. സംസ്ഥാന നികുതിയില്‍ ഇളവു നല്‍കാനാണ് മന്ത്രിസഭയുടെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

Kerala cuts fuel cost by Re 1 per litre, Thiruvananthapuram, News, Trending, Chief Minister, Pinarayi vijayan, Press meet, Cabinet, Business, Kerala

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. എത്ര രൂപയാണ് കുറയ്‌ക്കേണ്ടതെന്ന് ധനവകുപ്പാണ് തീരുമാനിക്കുക. പുതിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

കേരളത്തില്‍ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് - പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബില്‍ യഥാക്രമം 35.35%, 16.88%.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala cuts fuel cost by Re 1 per litre, Thiruvananthapuram, News, Trending, Chief Minister, Pinarayi vijayan, Press meet, Cabinet, Business, Kerala.