Follow KVARTHA on Google news Follow Us!
ad

ദുബൈ നിയമ വിപ്ലവത്തിനൊരുങ്ങുന്നു; കേസുകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും

ദുബൈ: (www.kvartha.com 01.05.2018) ദുബൈ നിയമ വിപ്ലവത്തിനൊരുങ്ങുന്നു. പ്രാഥമീക, അപ്പീല്‍, സുപ്രീം കോടതി വിചാരണകള്‍ നേരിടുന്ന കേസുകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കGulf, UAE, Dubai, Judicial system
ദുബൈ: (www.kvartha.com 01.05.2018) ദുബൈ നിയമ വിപ്ലവത്തിനൊരുങ്ങുന്നു. പ്രാഥമീക, അപ്പീല്‍, സുപ്രീം കോടതി വിചാരണകള്‍ നേരിടുന്ന കേസുകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കുന്ന നിയമ വിപ്ലവത്തിനായുള്ള തയ്യാറെടുപ്പിലാണ് ദുബൈ. ലോകത്ത് ഈ സംവിധാനം നടപ്പിലാക്കുന്ന ആദ്യ രാജ്യമാകും യു എ ഇ.

ഇതുവരെ മൂന്ന് കോടതികളിലും കേസുകള്‍ തീര്‍പ്പ് കല്പിക്കുന്നതിന് 305 ദിവസമാണ് സാധാരണഗതിയില്‍ എടുത്തിരുന്നത്. ദുബൈ കിരീടാവകാശിയും ദുബൈ ഫ്യൂച്വര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദുബൈ 10എക്‌സില്‍ ഉള്‍പ്പെടുത്തി നിയമനടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സി3 കോര്‍ട്ട് എന്നാണ് ഇതിന് പേര്‍ നല്‍കിയിരിക്കുന്നത്.

Gulf, UAE, Dubai, Judicial system

മറ്റ് നഗരങ്ങളെ പത്ത് വര്‍ഷം പിന്നിലാക്കുന്ന ഭരണ പരിഷ്‌കാര നടപടികളും പദ്ധതികളുമാണ് ദുബൈ 10 എക്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Dubai will soon implement the world's first judicial system in which all three courts - first instance, appeals and supreme court - will hear cases concurrently rather than consecutively.

Keywords: Gulf, UAE, Dubai, Judicial system