Follow KVARTHA on Google news Follow Us!
ad

ആശുപത്രിയെയും രോഗികളെയും ബന്ധിപ്പിക്കാന്‍ സഹായവുമായി വിസ്ഡം ആപ്പ്

അടിയന്തിര സാഹചര്യങ്ങളില്‍ സഹായം ആവശ്യമുള്ളവര്‍ക്കായി വിസ്ഡം ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ വിസ്ഡം ആപ്പ് പുറത്തിറക്കി. ഏറ്റവും പുതിയ സാങ്കേ Kerala, News, hospital, Health, Application, Patient, Technology, Wisdom app helps to emergency service.
കൊച്ചി: (www.kvartha.com 01.04.2018) അടിയന്തിര സാഹചര്യങ്ങളില്‍ സഹായം ആവശ്യമുള്ളവര്‍ക്കായി വിസ്ഡം ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ വിസ്ഡം ആപ്പ് പുറത്തിറക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പുതിയ ആപ്പ് എല്ലാ പ്രധാന ആശുപത്രികളെയും അടിയന്തിര സഹായകേന്ദ്രങ്ങളെയും ബന്ധിപ്പിച്ചിട്ടുണ്ട്. കാര്യക്ഷമതയോടെയും ചടുലതയോടെയും മുന്നൊരുക്കങ്ങളോടെയും അടിയന്തിര സാഹചര്യങ്ങളോട് ആശുപത്രികള്‍ പ്രതികരിക്കുന്നു എന്നതും ആപ്പ് ഉറപ്പാക്കിയിട്ടുണ്ട്.

രോഗിയെക്കുറിച്ചുള്ള ലഘുവിവരണവും ചിത്രവും ട്രാക്കിങ് സംവിധാനവും ആശുപത്രികളില്‍ മുന്നറിയിപ്പായി എത്തിക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്. ഈ സൗകര്യത്തിലൂടെ രോഗി എത്ര സമയത്തിനുള്ളില്‍ ആശുപത്രിയില്‍ എത്തും എന്ന് മുന്‍കൂട്ടി അറിയിക്കാന്‍ കഴിയും. കൂടുതല്‍ സേവനങ്ങള്‍ നാല് മാസത്തിനുള്ളില്‍ ലഭ്യമാക്കും. അടുത്ത ഘട്ടത്തില്‍ കേരളത്തിലെ എല്ലാ ആംബുലന്‍സുകളെയും ഊബര്‍ മാതൃകയില്‍ ബന്ധിപ്പിക്കും. ഇതിലൂടെ അടിയന്തിര ഘട്ടങ്ങളില്‍ ഏറ്റവും അടുത്തുള്ള ആംബുലന്‍സിന് എത്രയും വേഗം അടിയന്തിര സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ കഴിയും. ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ്, ഓണ്‍ലൈന്‍ ഹെല്‍ത്ത് ഗൈഡ്, മറ്റ് സേവനങ്ങള്‍ എന്നിവയും ആപ്പില്‍ ലഭ്യമാകും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, hospital, Health, Application, Patient, Technology, Wisdom app helps to emergency service.