Follow KVARTHA on Google news Follow Us!
ad

സന്തോഷ് ട്രോഫി കലാശപ്പോരാട്ടം; വംഗനാട്ടുകാര്‍ക്കെതിരെ കിരീടപ്രതീക്ഷയോടെ കേരളമിറങ്ങുന്നു

കൊല്‍ക്കത്ത: (www.kvartha.com 01.04.2018) പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കിരീടം മലയാളത്തക്കരയിലെത്തിക്കാന്‍ കേരളം ഇന്ന് കളത്തിലിറങ്ങുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങുന്ന കലാശപ്പോരാട്ടത്തില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. കിരീടം വീണ്ടെടുക്കാന്‍ കേരളം പൂര്‍ണ സജ്ജരാണെന്ന് കോച്ച് സതീവന്‍ ബാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിലെത്തിക്കാനുള്ള ജീവന്മരണപോരാട്ടത്തില്‍ രാഹുല്‍ വി രാജുവിനും സംഘത്തിനും എതിരിടേണ്ടത് 32 തവണ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ ബംഗാളിനെ. എതിര്‍ പോസ്റ്റില്‍ എണ്ണംപറഞ്ഞ പതിനാറ് ഗോള്‍ നിക്ഷേപിച്ച് ഒറ്റഗോള്‍ മാത്രം വഴങ്ങിയാണ് കേരളം ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്.ഗ്രൂപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ബംഗാളിനെയും സെമിയില്‍ കരുത്തരായ മിസോറമിനെയും തറപറ്റിക്കാനായത് കേരളത്തിന്റെ ആത്മവിശ്വാസംകൂട്ടുന്നു.

National, Sports, Football, Kerala, West Bengal, Santhosh Trophy, Final, Kolkata, Opponents, Win, Lose, Santhosh Trophy Final; Kerala Faces Bengal

ബംഗാളിനെ സന്തോഷ് ട്രോഫി ഫൈനലില്‍ ഒരിക്കല്‍ പോലും കേരളത്തിന് തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് ചരിത്രം ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയ 1994 ല്‍ ഷൂട്ടൗട്ടില്‍ കീഴടങ്ങാനായിരുന്നു കേരളത്തിന്റെ വിധി. ഇതിനുമുമ്പ് ഒമ്പതു തവണ സന്തോഷ് ട്രോഫിക്ക് ബംഗാള്‍ വേദിയായപ്പോഴും ആതിഥേയര്‍ കിരീടം കൈവിട്ടിട്ടില്ല. ബംഗാളിന്റെ യുവനിരയ്ക്കൊപ്പം ഈ പ്രതികൂല ചരിത്രം കൂടി മറികടന്നാലേ സതീവന്‍ ബാലന്റെ കുട്ടികള്‍ക്ക് കിരീടത്തിലേക്കെത്താനാകു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Sports, Football, Kerala, West Bengal, Santhosh Trophy, Final, Kolkata, Opponents, Win, Lose, Santhosh Trophy Final; Kerala Faces Bengal