Follow KVARTHA on Google news Follow Us!
ad

ഏറ്റുമാനൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതികളെ തമിഴ്‌നാട് പോലീസെത്തി പൊക്കി

ഏറ്റുമാനൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതികളെ തമിഴ്‌നാട് പോലീസെത്തി അറസ്റ്റുചെയ്തു തമിഴ്‌നാട്ടിലേക്കു കൊണ്ടു പോയി. മKerala, News, Murder case, Police, Accused, Arrested, Tamil Nadu, Murder case accused arrested.
കോട്ടയം: (www.kartha.com 01.04.2018) ഏറ്റുമാനൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതികളെ തമിഴ്‌നാട് പോലീസെത്തി അറസ്റ്റുചെയ്തു തമിഴ്‌നാട്ടിലേക്കു കൊണ്ടു പോയി. മധുര സ്വദേശികളായ രമേശ് (41), സുന്ദര പാണ്ഡ്യന്‍ (40) എന്നിവരെയാണു പോലീസ് അറസ്റ്റു ചെയ്തത്. നാളുകള്‍ക്കു മുമ്പ് മധുര ജില്ലയില്‍ സിന്ദുപെട്ടി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായത്. അവിടുത്തെ മണിയെന്ന ഗുണ്ടാതലവനെ ആറംഗ സംഘം ചേര്‍ന്നു കുത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു കളയുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ടു നാലു പ്രതികളെ തമിഴ്‌നാട് പോലീസ് മുമ്പു പിടികൂടിയിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ സുന്ദര പാണ്ഡ്യന്‍ കേരളത്തിലക്കു കടന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഒരു വര്‍ഷത്തോളമായി തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണു ഇവര്‍ ഏറ്റുമാനൂരില്‍ ബജി കച്ചവടം നടത്തുകയാണെന്നു കണ്ടെത്തിയത്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപത്തുനിന്ന് ഇവരെ പിടികൂടിയത്. ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു രമേശന്‍. ബജി കച്ചവടത്തിനു പുറമെ പലഹാര കച്ചവടം ഇയാള്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. കുടുംബസമേതമാണ് ഒളിച്ചു കഴിഞ്ഞിരുന്നത്.


ആറു വര്‍ഷം മുമ്പാണു രമേശന്‍ ഏറ്റുമാനൂരില്‍ എത്തുന്നതും പലഹാര കച്ചവടം ആരംഭിക്കുന്നതും. പീന്നിടാണു ബജി കച്ചവടം ആരംഭിച്ചത്. ഏതാണ്ട് ഒരു വര്‍ഷം മുമ്പാണു സുന്ദര പാണ്ഡ്യ രമേശനൊപ്പം കച്ചവടത്തില്‍ പങ്കുചേരുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പോലീസ് സംഘം ഏറ്റുമാനൂര്‍ പോലീസിന്റെ സഹായത്തോടെയാണു പ്രതികളെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Murder case, Police, Accused, Arrested, Tamil Nadu, Murder case accused arrested.