Follow KVARTHA on Google news Follow Us!
ad

റേഞ്ച് റോവര്‍ ഇവോക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു

റേഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ട്ടിബിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 64.65 ലക്ഷം മുതല്‍ 69.53 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റു National, News, Business, Auto & Vehicles, Automobile, Car, Launch, Technology, Jaguar Land Rover India unveils Range Rover Evoque Convertible at Rs 69.53 lakh.
കൊച്ചി: (www.kvartha.com 01.04.2018) റേഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ട്ടിബിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 64.65 ലക്ഷം മുതല്‍ 69.53 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ വില. എച്ച് എസ് ഇ ഡൈനാമിക് എന്ന വേരിയന്റില്‍ മാത്രമേ ഇവോക്ക് കണ്‍വെര്‍ട്ടിബിള്‍ ലഭ്യമാകൂ. റേഞ്ച് റോവര്‍ ഇവോക്കിന്റെ അതേ ഫീച്ചറുകളും അണ്ടര്‍പിന്നിംഗ്‌സും പവര്‍ട്രെയ്ന്‍ ഓപ്ഷനുകളുമാണ് പുതിയ ഇവോക്ക് കണ്‍വെര്‍ട്ടിബിളില്‍ ഉപയോഗിച്ചിരിക്കുന്നത്.

നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന റേഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ട്ടിബിളിന്റെ കാബിന്‍ കറുപ്പ് മയമാണ്. ആംബിയന്റ് ലൈറ്റിംഗ്, ചെറുദ്വാരങ്ങളോടുകൂടിയ വിന്‍ഡ്‌സര്‍ തുകല്‍ സീറ്റുകള്‍, 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയ്‌സ് റെക്കഗ്നിഷന്‍, നാവിഗേഷന്‍ പ്രോ എന്നിവയും കാബിന്റെ വിശേഷണങ്ങളാണ്.


2-ടോണ്‍ ഓറഞ്ച് ആന്റ് ബ്ലാക്ക് ഷേഡിലാണ് ഇവോക്ക് കണ്‍വെര്‍ട്ടിബിള്‍ വരുന്നത്. എ.പില്ലറുകളും സോഫ്- ടോപ്പ് റൂഫും കറുത്ത നിറത്തിലാണെങ്കില്‍ ബോഡിയുടെ മറ്റ് ഭാഗം മുഴുവന്‍ ബ്രൈറ്റ് ഓറഞ്ച് നിറത്തിലാണ്. അഡാപ്റ്റീവ് സേനൊണ്‍ ഹെഡ്‌ലൈറ്റുകള്‍, എല്‍.ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍,റേഡിയേറ്റര്‍ ഗ്രീല്ല്, എയര്‍ ഇന്‍ടേക്കുകള്‍, ബംപര്‍, വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, ഒ.ആര്‍.വി.എം എന്നിവയിലെല്ലാം ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിച്ചിരിക്കുന്നു.

ഇവോക്കിനേക്കാള്‍ അല്‍പ്പം നീളം കൂടുതലാണ് ഇവോക്ക് കണ്‍വെര്‍ട്ടിബിളിന് 4,370 മില്ലി മീറ്ററാണ് ഇവോക്ക് കണ്‍വെര്‍ട്ടിബിളിന്റെ നീളം .എന്നാല്‍ വീല്‍ബേസ് ഒരു പോലെ തന്നെയാണ്. 2,660 എംഎം 5 ഡോര്‍ മോഡലായ ഇവോക്കിനേക്കാള്‍ കുറവാണ് 2 ഡോര്‍ മോഡലായ ഇവോക്ക് കണ്‍വെര്‍ട്ടിബിളിന്റെ വീതിയും ഉയരവും. യഥാക്രമം 1,900 എംഎം, 1609 എംഎം ബൂട്ട് കപ്പാസിറ്റി, 250 ലിറ്ററില്‍ കൂടുതലാണ്2.0 ലിറ്റര്‍ എസ്.ഐ 4 പെട്രോള്‍ എന്‍ജിനാണ് പുതിയ റഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ട്ടിബിളിന് കരുത്ത് പകരുന്നത്. 1,998 സിസി, 4 സിലിണ്ടര്‍ എന്‍ജിന്‍, 237 ബിഎച്ച്പി കരുത്തും പരമാവധി 340 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുളളതും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ് മിഷന്‍ സ്റ്റാന്‍ഡേഡുമാണ് ഇതിന്റെ പ്രത്യേക്തകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Business, Auto & Vehicles, Automobile, Car, Launch, Technology, Jaguar Land Rover India unveils Range Rover Evoque Convertible at Rs 69.53 lakh.