Follow KVARTHA on Google news Follow Us!
ad

സൂപ്പര്‍ കപ്പിന് തുടക്കം; റാഫി വില്ലനായി; ഐ എസ് എല്‍ ചാമ്പ്യന്മാര്‍ക്ക് ഐസ്വാളിന് മുന്നില്‍ അടിതെറ്റി

ഐ എസ് എല്‍ ചാമ്പ്യന്മാരായ ചെന്നൈയിന് സൂപ്പര്‍ കപ്പിലെ ഉദ്ഘാടന India, Orissa, Bhuvaneswar, Sports, Football, Indian Super Cup, Inaugural Match, ISL Champions, Chennayin FC, Aizwal FC, Penalty Shootout, Muhammed Rafi
ഭൂവനേശ്വര്‍: (www.kvartha.com 01.04.2018) ഐ എസ് എല്‍ ചാമ്പ്യന്മാരായ ചെന്നൈയിന് സൂപ്പര്‍ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ തന്നെ അടിതെറ്റി. ഐ എസ് എല്ലില്‍ കിരീടം ചൂടി രണ്ട് പിന്നിടുമ്പോഴാണ് സൂപ്പര്‍ മച്ചാന്‍സിന്റെ ദുരന്തപതനം. നിലവിലെ ഐ എസ് എല്‍ ചാമ്പ്യന്മാര്‍ക്ക് മുന്‍ ഐലീഗ് ചാമ്പ്യന്മാരുടെ മുന്നില്‍ ശരിക്കും മുട്ടുവിറച്ചു. എക്‌സ്ട്രാ ടൈമും കടന്ന് പെനാള്‍ട്ടി വരെ നീണ്ടപോരാട്ടത്തില്‍ ഷൂട്ടൗട്ടിലാണ് ഐസ്വാള്‍ ചെന്നൈയിനെ കീഴടക്കിയത്. ഷൂട്ടൗട്ടില്‍ 5-3 എന്ന സ്‌കോറിനാണ് ഐസ്വാള്‍ വിജയിച്ചത്. നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും കഴിഞ്ഞപ്പോള്‍ 2-2 എന്ന നിലയിലായിരുന്നു മത്സരം അവസാനിച്ചത്. ആന്‍ഡ്രെ ഇയൊണസ്‌ക്യുവിന്റെ ഇരട്ടഗോളുകളാണ് ഐസ്വാളിന് തുണയായത്.

ഐസ്വാളിനെ ചെറുതായി കണ്ട ചെന്നൈയിന്‍ ജെജെയെ പുറത്തിരുത്തിയാണ് മത്സരം തുടങ്ങിയത്. പക്ഷെ തങ്ങള്‍ അത്ര നിസ്സാരക്കാരല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഐസ്വാളിന്റെ പ്രകടനം. മികച്ച രീതിയില്‍ മത്സരം തുടങ്ങിയ ഐസ്വാള്‍ ഐ എസ് എല്‍ ചാമ്പ്യന്മാരെ വെള്ളംകുടിപ്പിക്കുക തന്നെ ചെയ്തു. 22ആം മിനുട്ടില്‍ ആന്‍ഡ്രെ ഇയൊണസ്‌ക്യുവിന്റെ ലോങ്‌റേഞ്ചറിലൂടെ ഐസ്വാള്‍ ചെന്നൈയിനെ ഞെട്ടിച്ചു.

India, Orissa, Bhuvaneswar, Sports, Football, Indian Super Cup, Inaugural Match, ISL Champions, Chennayin FC, Aizwal FC, Penalty Shootout, Muhammed Rafi, ISL; Aizwal FC Defeated Chennayin FC

ഗോളിന് ശേഷം കൂടുതല്‍ പ്രതിരോധത്തിലേക്ക് പോയത് ഒരുഘട്ടത്തില്‍ ഐസ്വാളിന് വിനയായി. തുടരെ തുടരെ ആക്രമിച്ച ചെന്നൈയിന്‍ എഫ് സി നിരവധി അവസരങ്ങള്‍ രണ്ടാം പകുതിയുടെ അവസാനത്തോടെ സൃഷ്ടിച്ചു. 89ആം മിനുട്ടില്‍ ചെന്നൈയിന്റെ സമനില ഗോള്‍ പിറന്നു. ഐ എസ് എല്‍ ഫൈനല്‍ ഹീറോ മൈല്‍സണ്‍ ആല്‍വേസാണ് ചെന്നൈയുടെ രക്ഷകനായത്. ഐസോള്‍ കീപ്പര്‍ അരൂപ് ദേബ്‌നാതിന്റെ പിഴവില്‍ നിന്നായിരുന്നു ചെന്നൈയിന്റെ ഗോള്‍.

കളി എക്‌സ്ട്രാ ടൈമിലേക്ക് എത്തിയ ആദ്യ നിമിഷത്തില്‍ തന്നെ ഇയൊണെസ്‌ക്യു ഐസോളിനെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷെ ഇത്തവണയും ലീഡ് സംരക്ഷിക്കാന്‍ ഐസോളിനായില്ല. ധനചന്ദ്ര സിംഗിലൂടെ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ വീണ്ടും ഒപ്പംപിടിക്കുകയായിരുന്നു.

മത്സരം പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ എത്തിയപ്പോള്‍ മലയാളി താരം മുഹമ്മദ് റാഫിക്കാണ് കിക്ക് പിഴച്ചത്. റാഫി എടുത്ത കിക്ക് പോസ്റ്റിന് മുകളിലൂടെ പുറത്തു പോവുകയായിരുന്നു. ഷൂട്ടൗട്ടില്‍ 5-3നാണ് ഐസ്വാള്‍ വിജയഭേരി മുഴക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, Orissa, Bhuvaneswar, Sports, Football, Indian Super Cup, Inaugural Match, ISL Champions, Chennayin FC, Aizwal FC, Penalty Shootout, Muhammed Rafi, ISL; Aizwal FC Defeated Chennayin FC