Follow KVARTHA on Google news Follow Us!
ad

ജനപ്രതിനിധികളെ തഴഞ്ഞു, കുട്ടനാട് പാക്കേജിന് അകാല ചരമം

കുട്ടനാട്ടിലെ മുഴുവന്‍ പാടശേഖരങ്ങളിലും വര്‍ഷത്തില്‍ രണ്ട് നെല്‍ കൃഷി, ഇതര കൃഷികളെ പ്രോത്സാഹിപ്പിക്കല്‍, കുട്ടനാടിന്റെ അ Kerala, News, Kuttanad, Illegal Affairs, Officers, Illegal affair of officers and contractors, Kuttanand package in dilemma.
ഹരിപ്പാട്: (www.kvartha.com 01.04.2018) കുട്ടനാട്ടിലെ മുഴുവന്‍ പാടശേഖരങ്ങളിലും വര്‍ഷത്തില്‍ രണ്ട് നെല്‍ കൃഷി, ഇതര കൃഷികളെ പ്രോത്സാഹിപ്പിക്കല്‍, കുട്ടനാടിന്റെ അടിസ്ഥാന വികസനം, പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മ്മാണം, വിനോദ സഞ്ചാര സാധ്യതകള്‍ എന്നിവ ലക്ഷ്യമിട്ട് കൊണ്ട് വന്ന കുട്ടനാട് പാക്കേജിന് ഉദ്യോഗസ്ഥ - കരാര്‍ കൂട്ടുകെട്ടില്‍ അകാല ചരമം. തദ്ദേശ ഭരണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിക്കാതിരുന്നത് പാക്കേജിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടി. കുട്ടനാടിന്റെ വികസന പൂര്‍ത്തീകരണത്തിനായി 2008 ലാണ് അന്നത്തെ യു.പി.എ സര്‍ക്കാര്‍ വിദര്‍ഭ മോഡലില്‍ കുട്ടനാട് പാക്കേജ് കൊണ്ടുവന്നത്. ലോക പ്രശസ്ത കാര്‍ഷീക ശാസ്ത്രത്രജ്ഞനും കുട്ടനാട്ടുകാരനുമായ എം.എസ് സ്വാമിനാഥന്റെ കുട്ടനാടിനെ സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാക്കേജ് പ്രഖ്യാപിച്ചത്. പദ്ധതി നടത്തിപ്പിനായി 1840 കോടി രൂപയാണ് അനുവദിച്ചത്.



ഈ തുക കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചിലവഴിച്ചാല്‍ കുട്ടനാടിന്റെ വികസനം ഒരു പരിധി വരെ സാധ്യമാകുമായിരുന്നു. എന്നാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ പ്രാദേശിക ജനപ്രതിനിധികള്‍ക്കോ പദ്ധതി നിര്‍വ്വഹണത്തില്‍ പങ്കാളിയാകുന്നതിനുള്ള അവസരവും ഇല്ലായിരുന്നു. പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ കെട്ടുന്നതിന് കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് 836 കോടി യാണ് വക കൊള്ളിച്ചത്. എന്നാല്‍ ഉദ്ധ്യോഗസ്ഥരും കരാറുകാരും തീരുമാനങ്ങള്‍ അട്ടിമറിക്കുകയും അധികമായി 663 കോടി രൂപ കൂടി വകകൊള്ളിച്ച് 1500 കോടി ബണ്ട് നിര്‍മ്മാണത്തിലേക്ക് വക തിരിക്കുകയായിരുന്നു' ബണ്ടിന്റെ നിര്‍മ്മാണം നടന്നതാകട്ടെ ജനവാസ രഹിതമായ കായല്‍ പ്രദേശങ്ങളിലും ഉദ്ധ്യാഗസ്ഥരും കരാറുകാരും ഒന്നിച്ചാല്‍ അഴിമതി കണ്ടെത്താന്‍ കഴിയാത്ത പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. ഇത് ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. മട വീഴ്ച സാധ്യത കൂടുതലുള്ളതും രണ്ടാം കൃഷി ഇറക്കുന്നതുമായ പാടശേഖരങ്ങളെ അവഗ ണിച്ച് സ്വകാര്യ വ്യക്തികളുടെ പുഞ്ചപ്പാടങ്ങളുടെ സംരക്ഷണത്തിനുതകുന്ന തരത്തിലുള്ള ബണ്ട് നിര്‍മ്മാണവും നടന്നിരുന്നു.

ഇതും വിവാദമായി.6 ഗ്രാമ പഞ്ചായത്തുകളിലും 4 നഗരസഭകളിലുമായി പരന്നു കിടക്കുന്ന ഒരു ലക്ഷത്തി പതിനായിരം ഹെക്റ്ററാണ് കുട്ടനാട് പാക്കേജിന്റെ പരിധി. 105 പദ്ധതികള്‍ അടങ്ങുന്നതായിരുന്ന കുട്ടനാട് പാക്കേജ്, ഇതില്‍ 1 മുതല്‍ 35 വരെ യുള്ള പദ്ധതികള്‍ പരിസ്ഥിതി പുനരുജ്ജീവനവുമായി ബന്ധപ്പെട്ടവയായിരുന്നു ഇതില്‍ ഒന്നു പോലും പ്രാവര്‍ത്തികമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടുമില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് 300 ട്രാക്ടര്‍, 500 പവ്വര്‍ ട്രില്ലര്‍ , 200 കൊയ്ത്തു മെതി യന്ത്രങ്ങളും വാങ്ങേണ്ടതായിരുന്നു. എന്നാല്‍ 150 കൊയ്ത്തുമെതി യന്ത്രങ്ങള്‍ മാത്രമാണ് വാങ്ങിയത്.

അവ സംരക്ഷണത്തിന് നടപടിയില്ലാതെ കട്ടപ്പുറത്തുമായി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രാദേശികമായി കര്‍ഷകരേയും ജനപ്രതിനിധികളേയും വിളിക്കാറുണ്ടായിരുന്നെങ്കിലും ചര്‍ച്ചകള്‍ ഫലം കാണാറില്ലായിരുന്നു. മുഖ്യമന്ത്രി ചെയര്‍മാനായ പ്രോസ്പിരിറ്റി കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ആര്‍ കെ വി .വൈ പദ്ധതിയില്‍ പെടുത്തി രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു എന്ന് കൃഷി മന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും അനുമതി ലഭിച്ചിട്ടില്ല എന്ന പ്രതികരണമാണ് എം.പി യുടെ ഭാഗത്ത് നിന്നുള്ളത്.

ഉദ്യോഗസ്ഥ കരാര്‍ കൂട്ടുകെട്ടിലൂടെ പാക്കേജ് അകാല ചരമം പ്രാപിച്ചതോടെ നഷ്ടമായത് കുട്ടനാടിന്റെ സ്വപ്ന പദ്ധതികളാണ് . രണ്ടാം ഘട്ടമെന്ന നിലയില്‍ വിനോദ സഞ്ചാര മേഖലയും അഗ്രോ ടൂറിസവും സമന്വയിപ്പിച്ച് സ്വപ്ന സാക്ഷാത്കാരാത്തിന് നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kuttanad, Illegal Affairs, Officers, Illegal affair of officers and contractors, Kuttanad package in dilemma.