Follow KVARTHA on Google news Follow Us!
ad

സിപിഎമ്മിനും സര്‍ക്കാരിനും മനസിലാകുന്നു, കേരള പോലീസിനെക്കുറിച്ച് മുസ്ലീങ്ങള്‍ക്ക് പരാതിയുണ്ട്; പരിഹാരനീക്കങ്ങള്‍ക്ക് തുടക്കം

കേരളത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് മുസ്ലീങ്ങള്‍ക്കെതിരെ ഏകപക്ഷീയമായ നീക്കങ്ങള്‍Thiruvananthapuram, News, Politics, Complaint, Muslim, Police, Religion, CPM, Chief Minister, Pinarayi vijayan, Kerala,
തിരുവനന്തപുരം: (www.kvartha.com 01.04.2018) കേരളത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് മുസ്ലീങ്ങള്‍ക്കെതിരെ ഏകപക്ഷീയമായ നീക്കങ്ങള്‍ ഉണ്ടാകുന്നുവെന്ന മുസ്ലിം സംഘടനകളുടെ പരാതി സര്‍ക്കാരും സിപിഎമ്മും ഗൗരവത്തിലെടുക്കുന്നു. പോലീസില്‍ ഒരു വിഭാഗം മുസ്ലിം വിരുദ്ധരായി മാറുന്നുവെന്ന് പുറമേ സമ്മതിക്കുന്നില്ലെങ്കിലും അത് സിപിഎം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് നീക്കം.

CPM and Kerala govt to resolve Muslim grievances against Police, Thiruvananthapuram, News, Politics, Complaint, Muslim, Police, Religion, CPM, Chief Minister, Pinarayi vijayan, Kerala.

പക്ഷേ, അത് ഏതു വിധമായിരിക്കണം എന്ന കാര്യത്തില്‍ ധാരണയുണ്ടായിട്ടില്ല. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ, പോലീസ് ഉപദേഷ്ടാവും മുന്‍ ഡിജിപിയുമായ രമണ്‍ ശ്രീവാസ്തവ എന്നിവരുമായി മുഖ്യമന്ത്രി ഈ വിഷയം പ്രാഥമിക ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്. അതേസമയം, മുസ്ലീം സംഘടനകളെ മുന്നില്‍ നിര്‍ത്തി മുസ്ലീം ലീഗും യുഡിഎഫും രാഷ്ട്രീയം കളിക്കാനാണ് ശ്രമമെന്ന് സിപിഎം നേതൃത്വം കരുതുന്നതുകൊണ്ട് ഈ വിഷയം രാഷ്ട്രീയമായി സൂക്ഷ്മതയോടെ മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ.

CPM and Kerala govt to resolve Muslim grievances against Police, Thiruvananthapuram, News, Politics, Complaint, Muslim, Police, Religion, CPM, Chief Minister, Pinarayi vijayan, Kerala.

മുസ്ലീം സമുദായ സംഘടനാ നേതാക്കളെ മാത്രം വിളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രി ഈ വിഷയം സംസാരിക്കുക എന്നതാണ് ഒരു ആലോചന. ലീഗും എസ് ഡി പി ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചയുണ്ടാകില്ല. അങ്ങനെ സമുദായ രാഷ്ട്രീയ പാര്‍ട്ടികളെ വിളിച്ച് ഏതെങ്കിലും വിഷയം ചര്‍ച്ച ചെയ്യുന്ന രീതി ആപല്‍ക്കരമാണ് എന്നതാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും നിലപാട്.

സമുദായ സംഘടനകളായ ഇകെ സുന്നി, എ പി സുന്നി വിഭാഗങ്ങള്‍, ജമാഅത്തെ ഇസ്ലാമി, കേരള നദ്വത്തുല്‍ മുജാഹീദിന്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ എന്നിവയെയും എംഇഎസിനെയും വിളിക്കുന്നതാണ് പരിഗണനയില്‍.

വിവിധ സംഭവങ്ങളില്‍ പോലീസ് മുസ്ലിം വിരുദ്ധ സ്വഭാവം പ്രകടിപ്പിക്കുന്നുവെന്നും മുസ്ലീങ്ങള്‍ക്കെതിരെ അകാരണമായോ നിസാര കാരണങ്ങളുടെ പേരിലോ കേസെടുക്കുന്നുവെന്നുമാണ് മുസ്ലിം സംഘടനകളുടെ ആരോപണം. പറവൂരിലെ ലഘുലേഖാ സംഭവം മുതല്‍ എംഎം അക്ബറിന്റെ അറസ്റ്റും ഫാറൂഖ് കോളജ് അധ്യാപകന്‍ ജൗഹറിനെതിരായ കേസും വരെ അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ, തങ്ങളുടെ വോട്ട് ബാങ്കായി മുമ്പത്തേക്കാളധികം മാറിക്കഴിഞ്ഞ മുസ്ലീം സമുദായത്തിന്റെ പരാതി പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്ന് സിപിഎം നേതൃത്വത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്.

Keywords: CPM and Kerala govt to resolve Muslim grievances against Police, Thiruvananthapuram, News, Politics, Complaint, Muslim, Police, Religion, CPM, Chief Minister, Pinarayi vijayan, Kerala.