Follow KVARTHA on Google news Follow Us!
ad

സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കു പിന്നില്‍ ഡെല്‍ഹിയിലെ അധ്യാപകര്‍; രണ്ട് അധ്യാപകരും ഒരു കോച്ചിങ് സെന്റര്‍ ഉടമയും അറസ്റ്റില്‍

സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കു പിന്നില്‍ ഡെല്‍ഹിയിലെ അധ്യാപകരെന്നു പോലീസിന്റെNew Delhi, News, Teachers, Police, Arrest, Trending, Report, National,
ന്യൂഡല്‍ഹി: (www.kvartha.com 01.04.2018) സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കു പിന്നില്‍ ഡെല്‍ഹിയിലെ അധ്യാപകരെന്നു പോലീസിന്റെ കണ്ടെത്തല്‍. ഇതോടെ രണ്ട് അധ്യാപകരേയും ഒരു കോച്ചിങ് സെന്റര്‍ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ ഋഷഭ്, രോഹിത് എന്നിവരാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. രാവിലെ 9.45നു തുറക്കേണ്ട ചോദ്യസെറ്റ് ഇവര്‍ 9.20ന് തന്നെ തുറന്നു. തുടര്‍ന്ന് വാട്‌സ്ആപ് വഴി ട്യൂഷന്‍ സെന്റര്‍ ഉടമ തൗഖീറിന് ചോദ്യപേപ്പര്‍ കൈമാറുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇവരെ ഡെല്‍ഹി പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.

CBSE papers leak: Police arrest 2 teachers and coaching center owner, New Delhi, News, Teachers, Police, Arrest, Trending, Report, National.

അതിനിടെ പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ്, പത്താംക്ലാസിലെ കണക്ക് ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ ശനിയാഴ്ച ആറു പേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പത്താം ക്ലാസ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ സഹിതം 12 പേര്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഡെല്‍ഹി പോലീസും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘവും സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കേസില്‍ ഇതുവരെ അറുപതോളം പേരെ ചോദ്യം ചെയ്തു.

അറസ്റ്റിലായവരെ ഞായറാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകരേയും പ്രിന്‍സിപ്പാളിനെയും ചോദ്യം ചെയ്തിരുന്നെങ്കിലും ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇത് ആദ്യമായാണ് അധ്യാപകര്‍ അറസ്റ്റിലാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CBSE papers leak: Police arrest 2 teachers and coaching center owner, New Delhi, News, Teachers, Police, Arrest, Trending, Report, National.