Follow KVARTHA on Google news Follow Us!
ad

മധ്യപ്രദേശില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്തു പേര്‍ മരിച്ചു

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്തു National, Madhya pradesh, Building Collapse, Indor, Critical Stage, Police, Fire Force, Escaped, Chief Minister
ഇന്‍ഡോര്‍: (www.kvartha.com 01.04.2018) മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്തു പേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയാണ് അപകടം. അഞ്ചോളം പേര്‍ അശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

രക്ഷപ്പെടുത്തിയ അഞ്ചു പേരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. കെട്ടിടത്തില്‍ വാഹനമിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴക്കമേറിയ കെട്ടിടത്തില്‍ ഹോട്ടലുകളും ലോഡ്ജുകളും പ്രവര്‍ത്തിച്ചിരുന്നു. മൂന്ന്, നാല് നിലകളില്‍ താമസിച്ച ജീവനക്കാരും മറ്റുമാണ് മരിച്ചത്.

National, Madhya pradesh, Building Collapse, Indor, Critical Stage, Police, Fire Force, Escaped, Chief Minister, Building Collapsed; 10 People Lost Lives

സംഭവം നടന്നയുടന്‍ വന്‍ പോലീസ് സന്നാഹവും അഗ്നിശമനസേനയും സ്ഥലത്തെത്തി മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തു. രക്ഷാപ്രവര്‍ത്തനം തന്റെ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Madhya pradesh, Building Collapse, Indor, Critical Stage, Police, Fire Force, Escaped, Chief Minister, Building Collapsed; 10 Dead