Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ ആന ഇടഞ്ഞ സംഭവം; മലകയറി പരിചയമുള്ള ആനയെ കൊണ്ടുവന്നില്ല, ദേവസ്വം ബോര്‍ഡിനെതിരെ ആരോപണം

ശബരിമലയിലെ ആന എഴുന്നള്ളത്ത് വീണ്ടും ചര്‍ച്ചയാകുന്നു. വെള്ളിയാഴ്ച്ച പമ്പയിലേക്കുള്ള ആറാട്ട് യാത്രയ്ക്കിടെ ആന വിരണ്ടോ Kerala, News, Shabarimala, Elephant, Devaswom, Allegation, Sabarimala elephant issue, Allegation against Devaswam board.

പത്തനംതിട്ട: (www.kvartha.com 01.04.2018) ശബരിമലയിലെ ആന എഴുന്നള്ളത്ത് വീണ്ടും ചര്‍ച്ചയാകുന്നു. വെള്ളിയാഴ്ച്ച പമ്പയിലേക്കുള്ള ആറാട്ട് യാത്രയ്ക്കിടെ ആന വിരണ്ടോടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ് ചര്‍ച്ചയ്ക്കിടയാക്കുന്നത്. ആന ഇടഞ്ഞപ്പോള്‍ ദേവന്റെ വിഗ്രഹം അടങ്ങിയ തിടമ്പ് താഴെ വീണിരുന്നു. ശബരിമലയെ സംബന്ധിച്ചിടത്തോളം ഇത് കടുത്ത ദൈവകോപം ആണെന്നാണ് ഹൈന്ദവ സംഘടനകളുടെ വാദം. എന്നാല്‍ ദേവസ്വം ബോര്‍ഡ് തിടമ്പ് താഴെ വീണത് ഗൗരവമായി എടുത്തിട്ടില്ല. ദേവ പ്രശ്നം നടത്തുന്നതിനെക്കുറിച്ചും ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം ആറാട്ട് യാത്രയ്ക്കിടെ അപ്പാച്ചിമേട്ടില്‍ വെച്ച് ശരണവന്‍ എന്ന ആന ഇടഞ്ഞ് വിരണ്ടോടിയതിനെത്തുടര്‍ന്ന് 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആനപ്പുറത്തിരുന്ന ഒരാള്‍ക്കും ഭയന്നോടിയ 10 പേര്‍ക്കുമാണ് പരിക്കേറ്റത്. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. ആന ഇടഞ്ഞതിനെത്തുടര്‍ന്ന് ദേവന്റെ തിടമ്പ് കയ്യിലേന്തിയാണ് പമ്പയിലും തിരികെ സന്നിധാനത്തിലുമെത്തിച്ചത്. അതെ സമയം അപകടത്തിന് ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയും കാരണമായതായി ആരോപണം ഉയരുന്നുണ്ട്. ഇടഞ്ഞോടിയ ആന ആദ്യമായാണ് ശബരിമല എഴുന്നള്ളത്തിന് എത്തുന്നത്. പല ക്ഷേത്രങ്ങളിലെ ഉല്‍സവത്തിനിടയിലും ഈ ആന ഇടഞ്ഞിട്ടുണ്ടത്രെ. ആനയെ എഴുന്നള്ളത്തിനായി കൊണ്ടുവന്നപ്പോഴും ഇടഞ്ഞിരുന്നു.


ഇത് കണക്കിലെടുത്ത് ശബരിമലയിലെത്തി പരിചയമുള്ള മറ്റൊരാനയെ ആറാട്ട് ദിവസം എഴുന്നള്ളിക്കുന്നതിന് കൊണ്ടുവരുന്നതിന് ദേവസ്വം ബോര്‍ഡ് ശ്രമിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ആനയുടെ കാലില്‍ ഒരു മുറിവ് നേരത്തെ ഉണ്ടായിരുന്നു. സംഭവമുണ്ടായതിന് ശേഷം പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നവരെ സന്ദര്‍ശിക്കുന്നതിനും ബോര്‍ഡ് ഭാരവാഹികള്‍ തയ്യാറായില്ലെന്ന് ആരോപണം ഉണ്ട്. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളത്ത് നിര്‍ത്തലാക്കുന്നതിനുള്ള നീക്കവും നടത്തുന്നതായി ഹൈന്ദവ സംഘടനകള്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Shabarimala, Elephant, Devaswom, Allegation, Sabarimala elephant issue, Allegation against Devaswam board.