Follow KVARTHA on Google news Follow Us!
ad

ചര്‍ച്ച ഫലംകണ്ടു; ആരാധര്‍ക്ക് ആവേശമായി അനസ് എടത്തൊടിക ബ്ലാസ്റ്റേര്‍സിലേക്ക്

കൊച്ചി: (www.kvartha.com 01.04.2018) മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ആശ്വസിക്കാനും ആഹ്ലാദിക്കാനും വകനല്‍കി ഒരു സന്തോഷവാര്‍ത്ത. മലയാളിയായ ഡിഫന്‍ഡര്‍ അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സ് അണിയിലേക്ക് എത്തുകയാണ്. അടുത്ത സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ അനസുണ്ടാകും.

അനസോ ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റോ ഇക്കാര്യത്തില്‍ വ്യക്തമായ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെങ്കിലും വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് അനസ് ബ്ലാസ്‌റ്റേര്‍സ് കൂടാരത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ സൂപ്പര്‍ കപ്പ് അവസാനിക്കുംവരെ അനസിന് കേരളത്തിന്റെ ഒപ്പം കളിക്കാനാകില്ല. അതുകൊണ്ട് ഐ എസ് എല്ലിന്റെ അടുത്ത സീസണിലാകും അനസ് ആദ്യമായി മഞ്ഞക്കുപ്പായത്തിലെത്തുക.

Kerala, Kochi, News, Football, Football Player, Kerala Blasters, ISL, Sports, Anas Edathodika, Management, Anas Signs With Blasters

അനസുമായി ബ്ലാസ്റ്റേഴ്സ് നേരത്തെ ചര്‍ച്ച നടത്തിയത് വാര്‍ത്തയായിരുന്നു. ഈ ചര്‍ച്ചകള്‍ ഫലം കണ്ടുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ പ്രതിരോധത്തില്‍ ജിങ്കാനൊപ്പം അനസും ചേരുന്നതോടെ കരുത്ത് ഇരട്ടിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Football, Football Player, Kerala Blasters, ISL, Sports, Anas Edathodika, Management, Anas Signs With Blasters