Follow KVARTHA on Google news Follow Us!
ad

രോഗികളെ കട്ടിലില്‍ കെട്ടിയിട്ടു; നഴ്സുമാര്‍ക്ക് എല്ലാ സമയവും രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍

രോഗികളോടുള്ള ക്രൂരത നാള്‍ക്കുനാള്‍ കൂടിവരികയാണ്. അലി National, News, hospital, Patient, Health, Nurses, Aligarh horror! Patients tied to beds in hospital in absence of safe guards.
അലിഗഡ്: (www.kvartha.com 01.04.2018) രോഗികളോടുള്ള ക്രൂരത നാള്‍ക്കുനാള്‍ കൂടിവരികയാണ്. അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജില്‍ രോഗികളെ കട്ടിലില്‍ കെട്ടിയിട്ടാണ് ചികിത്സ. ട്രയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ രണ്ട് രോഗികളെയാണ് നഴ്സുമാര്‍ കട്ടിലില്‍ കെട്ടിയിട്ടത്. മെഡിക്കല്‍ കോളജിന്റെ എമര്‍ജെന്‍സി വാര്‍ഡിലായിരുന്നു സംഭവം.

എന്നാല്‍ ബെഡിന് സുരക്ഷയൊരുക്കാന്‍ സൈഡ് ഗാര്‍ഡ് ഇല്ലാതിരുന്നത് മൂലം രോഗികള്‍ കട്ടിലില്‍ നിന്ന് വീഴാതിരിക്കാനാണ് കെട്ടിയിട്ടെതെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ വാദം. അതുപോലെ നഴ്സുമാര്‍ക്ക് എല്ലാ സമയവും കൂട്ടിരിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഡോക്ടര്‍മാര്‍ പറഞ്ഞ പ്രകാരമാണ് രോഗികളെ കെട്ടിയിട്ടതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ സഹ് സെയ്ദി പറഞ്ഞു.


Image Credit: NewsX

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, hospital, Patient, Health, Nurses, Aligarh horror! Patients tied to beds in hospital in absence of safe guards.