Follow KVARTHA on Google news Follow Us!
ad

2018 ലെ 'എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്' എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്

പ്രമുഖ അന്താരാഷ്ട്ര വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 2018ലെ 'എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്' സ്വന്തമാക്കി. 2018 എയര്‍ World, News, Airlines, Air Plane, Award, Emirates Airlines, Emirates crowned Airline of the Year at 2018 awards.
കൊച്ചി:(www.kvartha.com 01.04.2018) പ്രമുഖ അന്താരാഷ്ട്ര വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 2018ലെ 'എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്' സ്വന്തമാക്കി. 2018 എയര്‍ ട്രാന്‍സ്പോര്‍ട് അവാര്‍ഡ് ആണ് എമിറേറ്റ്‌സിനെ ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ''ലോകമെമ്പാടും തങ്ങളുടെ യാത്രക്കാര്‍ക്ക് മികച്ച യാത്ര അനുഭവം നല്‍കാന്‍ പ്രയത്‌നിക്കുന്ന എമിരറ്റസിന്റെ എല്ലാ സ്റ്റാഫുകള്‍ക്കുമുള്ള അംഗീകാരമാണ് ഈ അവാര്‍ഡ് എന്ന് എമിറേറ്റ്‌സ് ചീഫ് കൊമേര്‍ഷ്യല്‍ ഓഫീസറും, എക്‌സിക്യൂട്ടീവ് വൈസ് പ്രെസിഡന്റുമായ തിയേറി ആന്റിനോറി വ്യക്തമാക്കി.

എമിറേറ്റ്‌സിന് വേണ്ടി അവാര്‍ഡ് സ്വീകരിച്ച്‌സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിമാനങ്ങള്‍, നൂതനമായ സാങ്കേതിക വിദ്യകള്‍, പുതിയ ഉല്‍പ്പന്ന,സേവന സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ആകാശത്തും, നിലത്തും യാത്രക്കാര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച യാത്രാനുഭവം നല്‍കാന്‍ എമിരേറ്റ്‌സ് പ്രയത്‌നിച്ചു കൊണ്ടേയിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ 85 രാജ്യങ്ങളിലെ 159 ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എമിരേറ്റ്‌സ് എയര്‍ലൈന്‍സ് ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനികളില്‍ ഒന്നാണ്.



ഏറ്റവും പുതിയ ബോയിങ് 777, എയര്‍ ബസ് എ380 വൈഡ് ബോഡി വിമാനങ്ങള്‍ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും എമിറേറ്റ്‌സിനുണ്ട്.
2017 നവംബറോടു കൂടി ഫസ്റ്റ് ക്ലാസ്സ് പ്രൈവറ്റ് സ്യൂട്ടുകള്‍ ഉള്‍പ്പെടെ നിരവധി മികച്ച മാറ്റങ്ങള്‍ക്ക് വിധേയമായ എമിറേറ്റ്‌സ് വിമാനങ്ങള്‍ ഇന്‍ഫ്‌ലൈറ്റ് വിനോദ നിലവാരത്തിലും മികവ് പുലര്‍ത്തുന്നു. ഇന്‍ ഫ്‌ലൈറ്റ് വിനോദ സംവിധാനമായ 'ഐസ്', 3500ഓളം എന്റര്‍ടൈന്‍മെന്റ് ചാനലുകള്‍ എല്ലാ ക്ലാസ്സുകളിലുമുള്ള യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നു. ഇക്കോണമി ക്ലാസ്സ് യാത്രക്കാര്‍ക്കായി 100ശതമാനം പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിന്നും പുനര്‍നിര്‍മിച്ച ബ്ലാങ്കറ്റുകള്‍ അവതരിപ്പിച്ചു എന്നതും എയര്‍ലൈന്‍ വ്യവസായത്തില്‍ തന്നെ ഏറ്റവും വലിയ ഓണ്‍ ബോര്‍ഡ് ബ്ലാങ്കറ്റ് പദ്ധതിയാണ്. യാത്രക്കാര്‍ക്ക് മികച്ച സേവനം ലഭ്യമാകുന്നതിനായി ലോകമെമ്പാടുമായി 41ലോഞ്ച് നെറ്റുവര്‍ക്കുകളാണ് എമിറേറ്റിസിനുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Airlines, Air Plane, Award, Emirates Airlines, Emirates crowned Airline of the Year at 2018 awards.