Follow KVARTHA on Google news Follow Us!
ad

അമിത് ഷായെ നിര്‍ത്തിപ്പൊരിക്കാനൊരുങ്ങി സിദ്ധരാമയ്യ; ഷാ ഹിന്ദുവോ അതോ ജൈനനോ എന്ന് വെളിപ്പെടുത്തണം

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ നിര്‍ത്തിപ്പൊരിക്കാനൊരുങ്ങി കര്‍ണാടക മുഖ്യമന്ത്രി Bangalore, Election, Karnataka, Politics, News, Trending, Religion, Allegation, Criticism, National,
ബംഗളൂരു: (www.kvartha.com 30.03.2018) ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ നിര്‍ത്തിപ്പൊരിക്കാനൊരുങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അമിത് ഷാ ഏതു മതത്തില്‍ പെട്ടയാളാണെന്ന് വെളിപ്പെടുത്തണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. ഹിന്ദുമതത്തില്‍ പെട്ടയാളോ അതോ ജൈനമതത്തില്‍ പെട്ടയാളോ എന്ന് വെളിപ്പെടുത്താന്‍ ഷാ തയ്യാറാവണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

സിദ്ധരാമയ്യ കര്‍ണാടകത്തിലെ ന്യൂനപക്ഷ വിഭാഗത്തെ പരാമര്‍ശിക്കുന്ന അഹിന്ദയല്ല മറിച്ച് അഹിന്ദുവാണെന്ന് കഴിഞ്ഞദിവസം ദേവനാഗരയില്‍ അമിത്ഷാ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. അമിത് ഷാ ജൈന മതക്കാരനാണെന്നാണ് സിദ്ധരാമയ്യയുടെ ആരോപണം. ജൈന്‍ മറ്റൊരു മതവിഭാഗമാണ്. താന്‍ ഹിന്ദു വിരുദ്ധനാണോ അല്ലയോ എന്ന് അമിത് ഷാ സ്വയം മനസിലാക്കണം. ജൈനമതക്കാര്‍ ഒരിക്കലും ഹിന്ദുവാകില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള അമിത് ഷായ്ക്ക് തന്നെ ഹിന്ദു വിരുദ്ധനെന്ന് വിളിക്കാന്‍ എന്ത് അധികാരമാണുള്ളത്. കര്‍ണാടകയിലെ കോണ്‍ഗ്രസിനെ ഭയപ്പെടുന്നത് കൊണ്ടാണ് അമിത് ഷാ ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Siddaramaiah Asks Amit Shah to Clarify if He's a Hindu or Jain, Bangalore, Election, Karnataka, Politics, News, Trending, Religion, Allegation, Criticism, National

രണ്ട് ദിവസം മുമ്പ് ദേവനാഗരയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സിദ്ധരാമയ്യ ദളിത് നേതാവല്ലെന്നും ഹിന്ദു വിരുദ്ധനാണെന്നും അമിത് ഷാ ആരോപിച്ചത്. ഹിന്ദുക്കളെ വിഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയതെന്നും അമിത് ഷാ ആരോപിച്ചിരുന്നു. 2013ല്‍ യു.പിഎ സര്‍ക്കാരിന്റെ കാലത്ത് ഇതേ ആവശ്യം നിരസിച്ചപ്പോള്‍ സിദ്ധരാമയ്യ മിണ്ടാതിരുന്നതെന്തുകൊണ്ടാണെന്നും അമിത് ഷാ ചോദിച്ചിരുന്നു.

മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ പ്രചരണത്തിനെത്തിയ അമിത് ഷാ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

അതിനിടെ കര്‍ണാടകയിലെ രണ്ട് ജെ.ഡി(എസ്) എം.എല്‍.എമാരും ഒരു കോണ്‍ഗ്രസ് എം.എല്‍.എയും നിയമസഭാംഗത്വം രാജി വച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത് അധികാരം പിടിക്കാമെന്ന സിദ്ധരാമയ്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായിരിക്കയാണ്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ പോലും അറിയാതെയാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മാധ്യമങ്ങള്‍ വഴിയാണ് ഇവരുടെ രാജി വാര്‍ത്ത ഇരുപാര്‍ട്ടികളും അറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Siddaramaiah Asks Amit Shah to Clarify if He's a Hindu or Jain, Bangalore, Election, Karnataka, Politics, News, Trending, Religion, Allegation, Criticism, National.