Follow KVARTHA on Google news Follow Us!
ad

ശമ്പള കമ്മീഷന്‍ വര്‍ധനവ് നടപ്പാക്കിയില്ല; കാര്‍ഷിക ശാസത്രജ്ഞര്‍ വ്യാഴാഴ്ച്ച പ്രതിഷേധിക്കും

ഏഴാമത് ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഇതുവരെ നടപ്പിലാക്കാത്തതിന് ദേശീയ കാര്‍ഷിക ഗവേഷണNews, Kochi, Kerala, Scientist, Salary,
കൊച്ചി:(www.kvartha.com 01/03/2018) ഏഴാമത് ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഇതുവരെ നടപ്പിലാക്കാത്തതിന് ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് (ഐസിഎആര്‍) കീഴിലുള്ള ശാസത്രജ്ഞര്‍ പ്രതിഷേധിക്കുന്നു. ദേശീയ തലത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ കണ്ണിചേര്‍ന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ച്ച രാവിലെ 9.15ന് സിഎംഎഫ്ആര്‍ഐയില്‍ കറുത്ത ബാഡ്ജ് ധരിച്ച് മൗന പ്രതിഷേധം ആചരിക്കും.

ശാസ്ത്രഗവേഷണ സ്ഥാപനങ്ങളടക്കമുള്ള മറ്റെല്ലാകേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഒരുവര്‍ഷം മുമ്പ് മുതല്‍ തന്നെ ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ശമ്പള വര്‍ധനവും ആനുകൂല്യങ്ങളും കൈപറ്റുമ്പോള്‍ ഐസിഎആറിന് കീഴിലുള്ള ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ ഈ ആനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടിട്ടില്ലെന്ന് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസ് സയന്റിസ്റ്റ്‌ഫോറം കൊച്ചി യൂണിറ്റ് പ്രസിഡണ്ടുംസിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ പി വിജയഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍വകലാശാലകളിലെ അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും പരിഷ്‌കരിച്ച യുജിസി ശമ്പള സ്‌കെയില്‍ നടപ്പാക്കിയിട്ടും ഐസിഎആര്‍ ശാസ്ത്രജ്ഞരോട്‌കേന്ദ്ര സര്‍ക്കാര്‍കാണിക്കുന്ന അവഗണനയെത്തുടര്‍ന്നാണ് പ്രതിഷേധം.

 News, Kochi, Kerala, Scientist, Salary, Salary commission hike not implemented Agrarian scientists will protest Thursday


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Scientist, Salary, Salary commission hike not implemented Agrarian scientists will protest Thursday