Follow KVARTHA on Google news Follow Us!
ad

ഇങ്ങനെയല്ല സ്ത്രീ സ്വാതന്ത്ര്യം: പാലൂട്ടുന്നതിന് മാറിടം പൂര്‍ണമായും തുറന്നുകാണിക്കേണ്ടതില്ല; വനിതാ മാസികയുടെ കവര്‍ ചിത്രത്തെ പരിഹസിച്ച് പ്രതിഭാ കനിവ് എം എല്‍ എ

ഇങ്ങനെയല്ല സ്ത്രീ സ്വാതന്ത്ര്യം, പാലൂട്ടുന്നതിന് മാറിടം പൂര്‍ണമായും തുറന്നുകാണിക്കേണ്ടതില്ല,Thiruvananthapuram, News, Criticism, Facebook, post, Magazine, Protection, Child, Mother, Kerala,
തിരുവനന്തപുരം: (www.kvartha.com 01.03.2018) ഇങ്ങനെയല്ല സ്ത്രീ സ്വാതന്ത്ര്യം, പാലൂട്ടുന്നതിന് മാറിടം പൂര്‍ണമായും തുറന്നുകാണിക്കേണ്ടതില്ല, വനിതാ മാസികയുടെ കവര്‍ ചിത്രത്തെ പരിഹസിച്ച് പ്രതിഭാ കനിവ് എം എല്‍ എ രംഗത്ത്. സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ രാത്രി ഇറങ്ങി നടക്കുന്നതിലും മാറു മറയ്ക്കാതെ കുഞ്ഞിന് പാലു നല്‍കുന്നതിലുമല്ലെന്നും ഇവര്‍ തുറന്നടിച്ചു. ചില കൊച്ചമ്മ മാഗസിനുകളും പുതുനാമ്പുകളുടേയും സ്വാതന്ത്ര്യ പ്രഖ്യാപനം ഇത്തരത്തിലുള്ളതാണെന്നും എംഎല്‍എ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാറിടം പൂര്‍ണമായും തുറന്നുകാട്ടി പാലൂട്ടുന്നതിനെതിരെ എം എല്‍ എ പരിഹസിച്ചത്.

'കേരളത്തോട് അമ്മമാര്‍, തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെ മുലയൂട്ടുന്നതിന്റെ കവര്‍ചിത്രവുമായി പ്രത്യക്ഷപ്പെട്ട വനിതാമാസികയ്ക്ക് നേരെയാണ് എം എല്‍ എയുടെ വിമര്‍ശനം. സര്‍ക്കുലേഷന്‍ കൂട്ടാന്‍ ഇത്തരമൊരു ചിത്രത്തിന്റെ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

Prathibha Kaniv MLA Facebook post against feeding child in public, Thiruvananthapuram, News, Criticism, Facebook, post, Magazine, Protection, Child, Mother, Kerala

സുരക്ഷിതത്വമില്ലാതെ, തുണയായി ഉറ്റവരും ഉടയവരും ഇല്ലാതെ മാറില്‍ കുഞ്ഞിന് നല്‍കാന്‍ പാല്‍ ഇല്ലാതെ രക്തം ഊറ്റിക്കൊടുക്കേണ്ടി വന്ന പച്ചയായ ജീവിത യാഥാര്‍ത്ഥ്യത്തോട് പടവെട്ടുന്ന പാവം സ്ത്രീകള്‍ക്കൊപ്പവും മാറ് ചേദിച്ച നങ്ങേലിയ്‌ക്കൊപ്പവുമാണ് താനെന്നും ഫേസ് ബുക്കില്‍ പ്രതിഭാകനിവ് കുറിച്ചു.

കവര്‍ചിത്രത്തില്‍ നല്‍കിയിരിക്കുന്ന കുഞ്ഞിന് മുലയൂട്ടുന്ന മോഡലിന്റെ ചിത്രത്തില്‍ അനാവൃതമായി നല്‍കിയിരിക്കുന്ന മാറിടത്തില്‍ പെയിന്റ് കൊണ്ടു മറച്ച രീതിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന ചിത്രത്തോടെയാണ് ഫേസ് ബുക്ക് പോസ്റ്റ്.

പൊതുസ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് പാല്‍ കൊടുക്കാന്‍ അമ്മമാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പ്രശ്‌നവല്‍ക്കരിക്കാനുള്ള മാഗസിന്റെ ശ്രമങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും വന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. സ്ത്രീഎഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ സജീവമായി രംഗത്ത് വന്നിട്ടുണ്ട്.

രശ്മി ആര്‍ നായര്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മുലയൂട്ടുന്ന അമ്മയും കുഞ്ഞിന്റെയും ചിത്രം അതിമനോഹരമായി ലോകത്ത് പല തവണ പകര്‍ത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെയും പകര്‍ത്തപ്പെട്ട കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള നിയമങ്ങള്‍ കര്‍ശനമായ ഒരു രാജ്യത്തായിരുന്നു എങ്കില്‍ ഗൃഹലക്ഷ്മിയുടെ കവര്‍ മോഡലും ഫോട്ടോഗ്രാഫറും ചൈല്‍ഡ് റൈറ്റ് വയലേഷന് നിയമനടപടി നേരിടേണ്ടി വന്നേനെ.

മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്റെ അണ്ണാക്ക് വരെ മറ്റൊരു സ്ത്രീയുടെ മാറിടം തിരുകി കയറ്റി കൊമേര്‍ഷ്യല്‍ യൂസിനു ഫോട്ടോ എടുക്കുന്നതല്ല ആക്ടിവിസമെന്ന് അവര്‍ പറഞ്ഞു. ചിത്രത്തിലെ മോഡല്‍ വിവാഹിതയോ അമ്മയോ അല്ലെന്ന് മാസിക വ്യക്തമാക്കുന്നുമുണ്ട്.

പ്രതിഭാ കനിവിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ചില കൊച്ചമ്മ മാഗസിനുകളും പുതുനാമ്പുകളുടെയും സ്വാതന്ത്ര്യ പ്രഖ്യാപനം ഇത്തരത്തിലാ...കേരളത്തില്‍ ഞാന്‍ ഉള്‍പ്പെടെയുള്ള അമ്മമാര്‍ കുഞ്ഞിനെ പാലൂട്ടി വളര്‍ത്തിയിട്ടുണ്ട്. സര്‍ക്കുലേഷന്‍ കൂട്ടാന്‍ ഇത്തരം ഒരു ചിത്രം ആവശ്യമില്ല.. രാത്രി ഇറങ്ങി നടക്കുന്നതിനും മാറ് മറക്കാതെ കുഞ്ഞിന് പാല് നല്‍കുന്നതിലുമല്ല സ്വാതന്ത്ര്യം.

സുരക്ഷിതത്വമില്ലാതെ തുണയായ് ഉറ്റവരും ഉടയവരും ഇല്ലാതെ മാറില്‍ കുഞ്ഞിന് നല്‍കാന്‍ പാല്‍ ഇല്ലാതെ രക്തം ഊറ്റികൊടുക്കേണ്ടി വരുന്ന പച്ചയായ ജീവിത യാഥാര്‍ത്ഥ്യത്തോട് പടവെട്ടുന്ന പാവം സ്ത്രീകളില്ലേ.... അവരോടൊപ്പം .... മാറ് ചേദിച്ച നങ്ങേലിയമ്മക്കൊപ്പം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Prathibha Kaniv MLA Facebook post against feeding child in public, Thiruvananthapuram, News, Criticism, Facebook, post, Magazine, Protection, Child, Mother, Kerala.