Follow KVARTHA on Google news Follow Us!
ad

മെഴ്‌സിഡീസ്-ബെന്‍സിന്റെ പുതിയ എസ്-ക്ലാസ് മോഡലുകള്‍ വിപണിയില്‍

ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഇന്ത്യന്‍ നിര്‍മിതമായ പ്രഥമ കാര്‍ News, Kochi, Kerala, Technology, Business,
കൊച്ചി : (www.kvartha.com 01/03/2018) ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഇന്ത്യന്‍ നിര്‍മിതമായ പ്രഥമ കാര്‍ മെഴ്‌സിഡീസ്-ബെന്‍സ് വിപണിയിലെത്തിച്ചു. മെഴ്‌സിഡീസ് - ബെന്‍സിന്റെ ആഢംബര സെഡാനായ എസ്-ക്ലാസിന്റെ പുതിയ മോഡലുകളായ എസ് 350 ഡി ഡീസലിലും എസ് 450 പെട്രോളിലുമാണ് 2020-ല്‍ മാത്രം രാജ്യത്ത് പ്രാബല്യത്തില്‍ വരേണ്ട ഭാരത് സ്റ്റേജ് 6 സാങ്കേതിക വിദ്യ ലഭ്യമാക്കിയിട്ടുള്ളത്.

മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ ഇതുവരെ നിര്‍മിച്ചത്തില്‍ വെച്ചേറ്റവും കരുത്തുറ്റ ഡീസല്‍ എഞ്ചിനാണ് എസ് 350 ഡിയിലേത്. 367 എച്ച് പി കരുത്തുമായാണ് എസ് 450 പെട്രോള്‍ എഞ്ചിനെത്തുന്നത്. ഡീസല്‍ മോഡലിന് 1.33 കോടി രൂപയും പെട്രോള്‍ മോഡലിന് 1.37 കോടി രൂപയുമാണ്. എക്‌സ്-ഷോറൂം വില.

News, Kochi, Kerala, Technology, Business, Benz, Mercedes-Benz launches country's first BS VI vehicle, new S Class, at Rs 1.33 crore

കാറില്‍ യാത്ര ചെയ്യുന്നവരുടേയും കാല്‍ നടക്കാരുടേയും സംരക്ഷണം ഉറപ്പു വരുത്തുന്ന പുതു തലമുറ റഡാര്‍-അധിഷ്ഠിത ഡ്രൈവിങ് സംവിധാനങ്ങള്‍ പുതിയ എസ്-ക്ലാസ് മോഡലുകളുടെ സവിശേഷതയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Technology, Business, Benz, Mercedes-Benz launches country's first BS VI vehicle, new S Class, at Rs 1.33 crore