Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവില്ലാത്ത സമയത്ത് മദ്യലഹരിയില്‍ വീട്ടിലെത്തി യുവതിക്ക് നേരെ മാനഭംഗശ്രമം; എതിര്‍ത്തപ്പോള്‍ കത്തിവീശി കൊല്ലാന്‍ നോക്കി, കുത്തേറ്റത് പിഞ്ചു കുഞ്ഞിന്, പ്രതി റിമാന്‍ഡില്‍

ഭര്‍ത്താവില്ലാത്ത സമയത്ത് മദ്യലഹരിയില്‍ വീട്ടിലെത്തി യുവതിക്ക് നേരെ മാനഭംഗശ്രമം,Murder Attempt, Molestation attempt, Crime, Criminal Case, Court, Arrest, Remanded, Jail, News, Local-News, Kerala,
മഞ്ചേരി: (www.kvartha.com 01.03.2018) ഭര്‍ത്താവില്ലാത്ത സമയത്ത് മദ്യലഹരിയില്‍ വീട്ടിലെത്തി യുവതിക്ക് നേരെ മാനഭംഗശ്രമം, എതിര്‍ത്തപ്പോള്‍ കത്തിവീശി കൊല്ലാന്‍ നോക്കി, എന്നാല്‍ കുത്തേറ്റത് പിഞ്ചു കുഞ്ഞിന്. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ ആക്കി.

മഞ്ചേരി മേലാക്കം വലിയപറമ്പില്‍ അയ്യൂബി(31) നെ ആണ് മഞ്ചേരി സി.ഐ: എന്‍.ബി.ഷൈജു അറസ്റ്റുചെയ്തത്. കുട്ടിയുടെ മാതാവ് കോഴിക്കോട് താമരശ്ശേരി അമ്പായത്തൊടി മിച്ചഭൂമി പ്ലോട്ടിലെ കന്യാകുമാരി(32)യുടെ പരാതിയിലാണ് അറസ്റ്റ്.

Man arrested in molestation, attempted murder case, Murder Attempt, Molestation attempt, Crime, Criminal Case, Court, Arrest, Remanded, Jail, News, Local-News, Kerala

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്;

പ്രതി അയ്യൂബും യുവതിയുടെ ഭര്‍ത്താവ് മുരുകേശനും സുഹൃത്തുക്കളാണ്. മുരുകേശനും പ്രതിയും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതു പതിവാണ്. തിങ്കളാഴ്ച അഞ്ചുമണിക്ക് മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ പരിസരത്ത് മുരുകേശനില്ലാത്ത സമയത്ത് പ്രതി എത്തി. തുടര്‍ന്ന് മുരുകേശന്റെ ഭാര്യ കന്യാകുമാരിയോട് അപമര്യാദയായി പെരുമാറി. എന്നാല്‍ ഇതിനെ എതിര്‍ത്തതോടെ പ്രകോപിതനായ അയ്യൂബ് കയ്യില്‍ കരുതിയിരുന്ന കത്തി വീശുകയും യുവതിയുടെ കയ്യിലിരുന്ന കുഞ്ഞിനും പ്രശ്‌നത്തില്‍ ഇടപെട്ട് ഇടയില്‍ കയറിയ സഹോദരന്‍ ധര്‍മ്മനും പരിക്കേല്‍ക്കുകയും ചെയ്തു.

അക്രമത്തില്‍ കാലില്‍ സാരമായി പരിക്കേറ്റ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വര്‍ഷമായി ഐ.ജി.ബി.ടി. പരിസരത്തെ പണിതീരാത്ത കെട്ടിടത്തിലാണ് കന്യാകുമാരി, ഭര്‍ത്താവ് മുരുകേശ്, മകള്‍ പ്രിയ, സഹോദരന്‍ ധര്‍മ്മന്‍ എന്നിവരടങ്ങുന്ന നാടോടി കുടുംബം താമസിക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയായ അയ്യൂബിനെ റെയില്‍വേ പോലീസ് നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

പ്രതിക്കെതിരെ കൊലപാതകശ്രമം, മാനഭംഗം, തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കെ.എസ്.ഇ.ബി. മഞ്ചേരി ഓഫീസിലെ കാഷ്യര്‍ പോരൂര്‍ ചാത്തങ്ങോട്ടുപുറം പാറപ്പുറത്തൊടി ജയപ്രകാശി (48)നെ വഴിയില്‍ തടഞ്ഞ് കൊള്ളയടിച്ച കേസില്‍ 2015ല്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇയാളെ അഞ്ചു വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. ഈ കേസില്‍ ഒരു മാസം മുമ്പാണ് അയ്യൂബ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested in molestation, attempted murder case, Murder Attempt, Molestation attempt, Crime, Criminal Case, Court, Arrest, Remanded, Jail, News, Local-News, Kerala.