Follow KVARTHA on Google news Follow Us!
ad

ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് പിന്തുണയുമായി ദേവസ്വം മന്ത്രി; വര്‍ഷങ്ങളായി നടക്കുന്ന ആചാരത്തിനെതിരെ ഇപ്പോള്‍ ചാടി വീണ് വിവാദമാക്കേണ്ട, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭംഗിയായി നടത്തുമെന്നും മന്ത്രി

ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് പിന്തുണയുമായി ദേവസ്വം മന്ത്രി Thiruvananthapuram, News, Local-News, Religion, Trending, Minister, Controversy, Torture, Kerala,
തിരുവനന്തപുരം: (www.kvartha.com 01.03.2018) ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് പിന്തുണയുമായി ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ രംഗത്ത്. വര്‍ഷങ്ങളായി നടക്കുന്ന ആചാരമാണ് കുത്തിയോട്ടം. കുത്തിയോട്ടത്തിനെതിരെ ഇപ്പോള്‍ ചാടി വീഴേണ്ട ആവശ്യമില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭംഗിയായി ഇത്തവണ കുത്തിയോട്ടം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്ന പല ആചാരങ്ങളും പിന്നീട് നിറുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുത്തിയോട്ടത്തില്‍ ബാലാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും വിവാദമാക്കേണ്ടെന്നും ഡിജിപി ശ്രീലേഖയുടെ നിലപാട് തള്ളിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

 Kadakampally Surendran about Kuthiyottam, Thiruvananthapuram, News, Local-News, Religion, Trending, Minister, Controversy, Torture, Kerala

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് കുത്തിയോട്ടം വിവാദമായിരിക്കുന്നത്. കടുത്ത ബാലാവകാശ ലംഘനമാണ് കുത്തിയോട്ടമെന്നും ഇതില്‍ പ്രതിഷേധിച്ച് താന്‍ ഇനി പൊങ്കാലയിടാന്‍ ഇല്ലെന്നും ആചാരത്തിന്റെ പേരില്‍ കുട്ടികള്‍ നേരിടുന്നത് കടുത്ത ശാരീരികവും മാനസികവുമായ പീഡനമാണെന്നും ശ്രീലേഖ തന്റെ ബ്ലോഗില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

10 വയസു മുതല്‍ പൊങ്കാലയിടുന്നയാളാണ് താന്‍. ഐ.പി.എസ് കിട്ടാന്‍ കാരണം ആറ്റുകാലമ്മയുടെ അനുഗ്രഹമാണ്. ഐപിഎസ് കിട്ടാനായി 22 -ാം വയസില്‍ മൂന്ന് പൊങ്കാല വരെ ഇട്ടിരുന്ന വ്യക്തിയാണ് താന്‍ എന്നും എന്നാല്‍, ഇത്തവണ പൊങ്കാലയിടില്ല എന്നും ശ്രീലേഖ ബ്ലോഗില്‍ കുറിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kadakampally Surendran about Kuthiyottam, Thiruvananthapuram, News, Local-News, Religion, Trending, Minister, Controversy, Torture, Kerala.