Follow KVARTHA on Google news Follow Us!
ad

ടാങ്ക് വേദ മിസൈലായ നാഗ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക് വേദ മിസൈലായ നാഗ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചുNew Delhi, News, Technology, Trending, National,
ന്യൂഡല്‍ഹി: (www.kvartha.com 01.03.2018) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക് വേദ മിസൈലായ നാഗ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മൂന്നാം തലമുറ മിസൈലാണ് നാഗ്. ഫെബ്രുവരി 28ന് മരുഭൂമിയില്‍ വച്ചാണ് ഇതിന്റെ പരീക്ഷണം നടന്നത്. രണ്ടിടത്തായി ക്രമീകരിച്ച് വച്ചിരുന്ന ടാങ്കുകള് കൃത്യമായി തകര്‍ത്തുവെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

India’s New Anti-Tank Guided Missile Destroys 2 Tanks in Test, New Delhi, News, Technology, Trending, National

നാല് കിലോമീറ്റര്‍ ദൂരത്തുനിന്നും കൃത്യമായി ലക്ഷ്യം വച്ച് പ്രയോഗിക്കാന്‍ ശേഷിയുള്ളതാണ് നാഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതു സാഹചര്യത്തെയും ലക്ഷ്യമിട്ടുള്ള സാങ്കേതിക വിദ്യയാണ് ഇതില്‍ സ്ഥാപിച്ചിട്ടുള്ളതെന്നും മിസൈല്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സിസ്റ്റം ഡയറക്ടര്‍ ജനറല്‍ ഡോ.ജി. സതീഷ് റെഡ്ഡി പറഞ്ഞു.

Keywords: India’s New Anti-Tank Guided Missile Destroys 2 Tanks in Test, New Delhi, News, Technology, Trending, National.