Follow KVARTHA on Google news Follow Us!
ad

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഏഴരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് കുവൈത്തില്‍ ദാരുണാന്ത്യം

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി ഏഴരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കുവൈത്തില്‍ ജോലി News, Kuwait, Gulf, Baby, Death, Obituary, hospital, Dead Body,
കുവൈറ്റ് സിറ്റി:(www.kvartha.com 30/03/2018) ഭക്ഷണം തൊണ്ടയില്‍  കുടുങ്ങി ഏഴരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കുവൈത്തില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി അറയ്ക്കല്‍ സാബി മാത്യു-ജോബ ദമ്പതികളുടെ രണ്ട് പെണ്‍മക്കളില്‍ ഒരാളായ ആന്‍ഡ്രിയയാണ് ഏവരെയും കണ്ണീരിലാഴ്ത്തി യാത്രയായത്.

കുവൈത്തില്‍ ബദര്‍ അല്‍ മുല്ല എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സാബി മാത്യു. ഭാര്യ ജോബ ജഹ്റ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സാണ് ഇരുവരും ജോലിക്കു പോകുന്ന സമയം കുട്ടിയെ ഡെകെയറിലാക്കുകയാണ് പതിവ്. ഇവിടുന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിലിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

News, Kuwait, Gulf, Baby, Death, Obituary, hospital, Dead Body,Food stuck on throat seven-month-old baby dies in Kuwait

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kuwait, Gulf, Baby, Death, Obituary, hospital, Dead Body,Food stuck on throat seven-month-old baby dies in Kuwait