Follow KVARTHA on Google news Follow Us!
ad

തെരുവുനായ ആക്രമണത്തിനിരയായ ബിജുവിന് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

തെരുവുനായ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍ കല്ലേറ്റുംകര സ്വദേശി പി എസ് News, Kochi, Complaint, High Court,
കൊച്ചി:(www.kvartha.com 01/03/2018) തെരുവുനായ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍ കല്ലേറ്റുംകര സ്വദേശി പി എസ് ബിജുവിന് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയര്‍മാനായ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിനു വേണ്ടി സെക്രട്ടറി ഡോ.ജോര്‍ജ്ജ് സ്ലീബ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മറ്റിയുടെ മൂന്നാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 2017 മെയ് 31-നു മുന്‍പായി നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് ബിജുവിന് നഷ്ടപരിഹാരം നല്‍കേണ്ട മാള ഗ്രാമപഞ്ചായത്ത് ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. എന്നാല്‍ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ബിജുവിനു വേണ്ടി ഹൈക്കോടതിയെ സമീപിക്കുകയും ഒരു മാസത്തിനകം നഷ്ടപരിഹാര തുകയുടെ 50 ശതമാനം കേരളസര്‍ക്കാര്‍ നല്‍കാന്‍ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.

News, Kochi, Complaint, High Court, Biju should be given compensation within two weeks. State Human Rights Commission


നഷ്ടപരിഹാരത്തുക നല്‍കേണ്ടത് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനമാണെന്ന് വാദിച്ചുകൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് തള്ളി.

സംസ്ഥാന സര്‍ക്കാരും മാള ഗ്രാമപഞ്ചായത്തും തമ്മില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് ജീവിതമാര്‍ഗം വഴിമുട്ടിയ ബിജുവിനും കുടുംബത്തിനും നീതി ലഭിക്കുന്നതിനു വേണ്ടി സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ വിധി പ്രകാരം മാര്‍ച്ച് 8-നു മുന്‍പ് സര്‍ക്കാര്‍ ബിജുവിന് നഷ്ടപരിഹാരം നല്‍കണം.

കേരളത്തെ അതിഭീകരമായി ബാധിച്ചിരിക്കുന്ന തെരുവുനായപ്രശ്‌നം ഇത്ര ഗുരുതരമാകാന്‍ കാരണം സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അനാസ്ഥയും, കപട മൃഗസ്‌നേഹികളുടേയും, പേവിഷ വാക്‌സിന്‍ ലോബികളുടെ സമ്മര്‍ദവുമാണെന്ന് സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ആരോപിച്ചു. ജനങ്ങളെ തെരുവുനായ ശല്യത്തില്‍ നിന്നു രക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങള്‍ തെരുവുനായ വിമുക്തമാക്കി പൊതുജനങ്ങളെ തെരുവുനായ ആക്രമണത്തില്‍ നിന്നു രക്ഷിക്കാന്‍ യാതൊരുവിധ പദ്ധതികളും നടപ്പിലാക്കാത്തപ്പോള്‍ തന്നെ, ആക്രമണത്തിനിരയായവര്‍ക്ക് ന്യായമായി ലഭിക്കേണ്ട നഷ്ടപരിഹാരം പോലും കൊടുക്കാതെ വൈകിപ്പിക്കുന്നത് കോടതിയോടുള്ള അവഹേളനവും, തികച്ചും മനുഷ്യാവകാശ ലംഘനവുമാണെന്ന് സെക്രട്ടറി ഡോ.ജോര്‍ജ്ജ് സ്ലീബ് ആരോപിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Complaint, High Court, Biju should be given compensation within two weeks. State Human Rights Commission