Follow KVARTHA on Google news Follow Us!
ad

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം; ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച ചുവപ്പ് മാരുതി സ്വിഫ്റ്റ് കാര്‍ കണ്ടെത്തി, 3 പേര്‍ പിടിയില്‍

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍Murder case, News, Crime, Criminal Case, Police, Medical College, Arrest, Trending, Kerala,
അടൂര്‍: (www.kvartha.com 30.03.2018) റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയില്‍. ക്വട്ടേഷന്‍ സംഘം എത്തിയത് കായംകുളം സ്വദേശിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ചുവപ്പ് മാരുതി സ്വിഫ്റ്റ് കാറിലാണെന്നും പോലീസ് കണ്ടെത്തി. ഈ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അടൂരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകം ക്വട്ടേഷന്‍ സംഘമാണ് നടത്തിയതെന്നും ഗള്‍ഫിലുള്ള രാജേഷിന്റെ ഒരു പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവായ വ്യവസായിയാണ് ക്വട്ടേഷന്‍ കൊടുത്തതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

Radio jockey Rasikan Rajesh hacked to death by unknown assailants in Kerala's Thiruvananthapuram, Murder case, News, Crime, Criminal Case, Police, Medical College, Arrest, Trending, Kerala

സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് പോലീസ് കൊല്ലം സ്വദേശികളായ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തത്. ഇതിന് പിന്നാലെ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ കൊലപാതകികള്‍ക്ക് വേണ്ടി പോലീസ് സംഘം തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. മറ്റൊരു വിഭാഗം മുംബൈയിലേക്കും പോയിട്ടുണ്ട്. സംഭവദിവസം പരിപാടി കഴിഞ്ഞ് സ്വന്തം സ്റ്റുഡിയോയില്‍ വിശ്രമിക്കുമ്പോള്‍ സ്വിഫ്റ്റ് കാറിലെത്തിയ സംഘം രാജേഷിനെയും കൂട്ടുകാരന്‍ കുട്ടനെയും സ്റ്റുഡിയോയില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതില്‍ മുഖംമറച്ച ഒരാള്‍ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു. അക്രമത്തില്‍ കൈപ്പത്തി അറ്റുപോവുകയും കാല്‍പ്പത്തി ചിതറിപ്പോവുകയും ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മടവൂരിലെ രാജേഷിന്റെ മെട്രോ സ്റ്റുഡിയോയിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസെത്തി ഇരുവരേയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ രാജേഷിനു ജീവനുണ്ടായിരുന്നു. ആശുപത്രിയിലെത്തിയശേഷമാണ് രാജേഷ് മരിച്ചത്. സാരമായി പരിക്കേറ്റ സുഹൃത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ പിന്നീട് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

കായംകുളം സ്വദേശിയുടെ പേരിലുള്ള ഈ കാര്‍ വാടകയ്ക്ക് കൊടുക്കുകയും പല കൈമാറ്റത്തിലൂടെ അക്രമിസംഘത്തിന് കിട്ടുകയുമായിരുന്നു. സ്വകാര്യ എഫ്.എം. സ്‌റ്റേഷനിലെ മുന്‍ റേഡിയോ ജോക്കിയും നാടന്‍ പാട്ടു കലാകാരനും സൗണ്ട് റെക്കോഡിസ്റ്റുമായ രാജേഷിനെ കിളിമാനൂര്‍ മടവൂരിലുള്ള സ്വന്തം സ്റ്റുഡിയോയില്‍ വച്ചാണ് മൂന്നംഗസംഘം വെട്ടിക്കൊന്നത്. ആക്രമണസമയത്ത് ഖത്തറിലുള്ള പെണ്‍സുഹൃത്തുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു.

ഫോണിലൂടെ രാജേഷിന്റെ നിലവിളി ഈ സ്ത്രീ കേട്ടിരുന്നുവെന്നാണു സൈബര്‍ സെല്ലിന്റെ പരിശോധനയിലൂടെ അന്വേഷണസംഘത്തിന് മനസിലായത്. ഈ സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്‌നമാണു കൊലപാതകത്തിനിടയാക്കിയതെന്നാണു രാജേഷിന്റെ സുഹൃത്തുക്കളുടേയും മൊഴി. ഖത്തറില്‍ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് രാജേഷ് ഈ സ്ത്രീയുമായി പരിചയത്തിലാവുന്നത്. അടുത്തിടെ വിവാഹമോചിതയായ യുവതിയെ നാട്ടിലെത്തിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. അന്വേഷണം അയല്‍ജില്ലകളിലേക്കും കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.

സംഭവസ്ഥലത്തുകൂടി പലതവണ കടന്നുപോയ ചുവന്ന സ്വിഫ്റ്റ് കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍നിന്നും ലഭിച്ചിട്ടുണ്ട്. അതിനിടെ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന നിലപാടിലാണു പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Radio jockey Rasikan Rajesh hacked to death by unknown assailants in Kerala's Thiruvananthapuram, Murder case, News, Crime, Criminal Case, Police, Medical College, Arrest, Trending, Kerala.