Follow KVARTHA on Google news Follow Us!
ad

സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ജാര്‍ഖണ്ഡില്‍ 3 പേരെ അറസ്റ്റ് ചെയ്തു, കസ്റ്റഡിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത 9 പേരും

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് New Delhi, News, Police, Arrest, Custody, Examination, Education, National,
ന്യൂഡല്‍ഹി: (www.kvartha.com 31.03.2018) സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പത്താംക്ലാസ് പരീക്ഷയുടെ കണക്ക് ചോദ്യപേപ്പറും, പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ എക്കണോമിക്‌സ് ചോദ്യപേപ്പറുമാണ് ചോര്‍ന്നത്. അതേസമയം എക്കണോമിക്‌സ് പുന:പരീക്ഷ ഏപ്രില്‍ 25 ന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പത്താംക്ലാസ് പരീക്ഷ നടത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 15 ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചത്.


സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് സംശയിക്കുന്ന ഡെല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ മാത്രമായിരിക്കും കണക്ക് പുന:പരീക്ഷ നടത്തുകയെന്നും ആവശ്യമെങ്കില്‍ മാത്രം ജൂലൈയിലായിരിക്കും ഇത് നടത്തുകയെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: First Arrests Made Over CBSE Paper Leaks, 3 Held and 9 Minors Detained in Jharkhand, New Delhi, News, Police, Arrest, Custody, Examination, Education, National.