Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസും ലീഗും വീണ്ടും ഒന്നിച്ചു; കൊണ്ടോട്ടിയില്‍ നഗരസഭയുടെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു

കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസും ലീഗും വീണ്ടും ഒന്നിച്ചു. രണ്ടര വര്‍ഷത്തെ ഇടതുബന്ധംLocal-News, News, Politics, Municipality, UDF, Muslim-League, Election, CPM, Congress, Kerala,
കൊണ്ടോട്ടി: (www.kvartha.com 27.02.2018) കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസും ലീഗും വീണ്ടും ഒന്നിച്ചു. രണ്ടര വര്‍ഷത്തെ ഇടതുബന്ധം വിട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മുസ്ലീം ലീഗ് പക്ഷത്തേക്ക് നീങ്ങിയതോടെയാണ് കൊണ്ടോട്ടി നഗരസഭയുടെ ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സി.കെ.നാടിക്കുട്ടിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു.

ലീഗ് കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ജില്ലാ നേതൃത്വങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് സി.കെ.നാടിക്കുട്ടിക്ക് പിന്തുണ നല്‍കാന്‍ ലീഗ് കൗണ്‍സിലര്‍മാര്‍ തീരുമാനിച്ചത്. സിപിഎമ്മിലെ പി.ഗീതയാണ് നാടിക്കുട്ടിക്കെതിരെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചത്.

UDF again in Kondotty, Local-News, News, Politics, Municipality, UDF, Muslim-League, Election, CPM, Congress, Kerala

40 അംഗ കൗണ്‍സിലില്‍ ലീഗിന് 18 പേരും കോണ്‍ഗ്രസിന് 10 ഉം അംഗങ്ങളാണുള്ളത്. ഇടതുപക്ഷത്ത് ലീഗ് വിമതനടക്കം 11 പേരാണുള്ളത്. ഒരാള്‍ എസ്ഡിപിഐ അംഗമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UDF again in Kondotty, Local-News, News, Politics, Municipality, UDF, Muslim-League, Election, CPM, Congress, Kerala.