Follow KVARTHA on Google news Follow Us!
ad

ടെലിവിഷനും മൊബൈലിനും വില കൂടും ; ആദായ നികുതി നിരക്കിന് മാറ്റമില്ല ; ഡിജിറ്റല്‍ കറന്‍സികള്‍ നിയന്ത്രിക്കും

ആദായനികുതി നിരക്കില്‍ മാറ്റം വരുത്താതെ കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ഊന്നല്‍ നല്‍കിയുള്ള മോഡി News, New Delhi, National, Budget, Television, Mobile Phone, Price, Increased,
ന്യൂഡല്‍ഹി:(www.kvartha.com 01/02/2018) ആദായനികുതി നിരക്കില്‍ മാറ്റം വരുത്താതെ കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ഊന്നല്‍ നല്‍കിയുള്ള മോഡി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റില്‍ ടെലിവിഷനും മൊബൈല്‍ഫോണിനും വില വര്‍ധിപ്പിച്ചു. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ബജറ്റ് അവതരണത്തില്‍ ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കുന്ന കാര്യത്തിലുള്ള സര്‍ക്കാരിന്റെ നിലപാടിലും കൂടുതല്‍ വ്യക്തത വന്നു.

250 കോടി രൂപ വരെ വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി 25 ശതമാനമായി തുടരും. 2.5 ലക്ഷം രൂപ വരെ നികുതിയില്ല. 2.5 മുതല്‍ 5 ലക്ഷം വരെ അഞ്ചു ശതമാനവും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെ 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും എന്നിങ്ങനെ ആദായനികുതിയില്‍ നിലവിലുള്ള അവസ്ഥ തുടരും. ആദായ നികുതി വരുമാനത്തില്‍ 9000 കോടി വര്‍ദ്ധനയുണ്ടായി നിലവില്‍ വരുമാന നികുതി നല്‍കുന്നത് 8.27 കോടി പേരായി. മുമ്പ് ഇത് 6.24 കോടിയായിരുന്നു. ഓഹരി രംഗത്തെ ദീര്‍ഘകാല നേട്ടത്തിനും നികുതി ഏര്‍പ്പെടുത്തി.

News, New Delhi, National, Budget, Television, Mobile Phone, Price, Increased,  TV and mobile prices will increase; Income tax rate is unchanged; Digital currencies will be controlled


മൊബൈല്‍ ഫോണുകളുടേയും ടെലിവിഷന്റെയും കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനത്തില്‍ നിന്നും 20 ശതമാനമായി കൂട്ടി. ഇതോടെ വിദേശ നിര്‍മ്മിത മൊബൈല്‍ഫോണിനും ടെലിവിഷനും അടക്കം വില കൂടും. ബിറ്റ്‌കോയിന്‍ അടക്കം എല്ലാ ക്രിപ്‌റ്റോ കറന്‍സികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിച്ച് ഒറ്റക്കമ്പനിയാക്കുമെന്നും ആധാര്‍ മാതൃകയില്‍ സ്ഥാപനങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും വ്യക്തമാക്കി.

നികുതി ഇളവിനുള്ള പരിധി 1,90,000 ആയി. ആദായ നികുതിയില്‍ ചികിത്സാ ചെലവില്‍ ഉള്‍പ്പെടെ 40,000 രൂപ വരെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. 100 കോടി വരെ വരുമാനമുള്ള കൃഷി ഉല്‍പ്പാദക സംഘങ്ങള്‍ക്ക് 100 ശതമാനം നികുതി ഒഴിവ് നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് നിക്ഷേപങ്ങളിലെ പലിശ വരുമാനത്തില്‍ 50,000 രൂപ വരെ നികുതി ഒഴിവാക്കി. ആരോഗ്യ വിദ്യാഭ്യാസ സെസ് മൂന്നില്‍ നിന്ന് നാലു ശതമാനമാക്കി ഉയര്‍ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Budget, Television, Mobile Phone, Price, Increased,  TV and mobile prices will increase; Income tax rate is unchanged; Digital currencies will be controlled