Follow KVARTHA on Google news Follow Us!
ad

കറുത്ത സ്റ്റിക്കര്‍ പരിഭ്രാന്തി നീക്കാന്‍ ഷാഡോ പൊലീസ് ഇറങ്ങി

സംസ്ഥാനത്ത് പലയിടങ്ങളിലും ജനലുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിപ്പിച്ചതായി കണ്ട Thiruvananthapuram, Kerala, News, Police, Shadow police to remove panic on black bush .
തിരുവനന്തപുരം: (www.kvartha.com 01.02.2018) സംസ്ഥാനത്ത് പലയിടങ്ങളിലും ജനലുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിപ്പിച്ചതായി കണ്ട സംഭവത്തില്‍ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഷാഡോ പോലീസുകാര്‍ വിവരശേഖരണം തുടങ്ങി. കറുത്ത സ്റ്റിക്കര്‍ എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ജനലില്‍ കറുത്ത റബര്‍ ബുഷ് കണ്ട വീടുകളിലെല്ലാം ഷാഡോ പോലീസുകാര്‍ എത്തി ജനല്‍ പരിശോധിച്ചു. ഭയപ്പെടാനില്ലെന്നും ഈ സംഭവത്തിനു മോഷണമോ കുട്ടികളെ തട്ടിക്കൊണ്ടുപോകലോ ആയി ബന്ധമില്ലെന്നും പൊലീസ് ആവര്‍ത്തിച്ചു വിശദീകരിക്കുന്നുമുണ്ട്. അതേസമയം, ആളുകളുടെ ഭയം മനസ്സിലാക്കി അത് നീക്കാനുള്ള സമാന്തര നടപടികളും പൊലീസ് തുടങ്ങി.

 Thiruvananthapuram, Kerala, News, Police, Shadow police to remove panic on black bush.


കറുത്ത ബുഷ് കണ്ട വീടുകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെല്ലാം രാത്രി പോലീസ് റോന്തുചുറ്റല്‍ ആരംഭിച്ചു. വീടുകളില്‍ ഭിക്ഷക്കാരായും ദുരിതാശ്വാസം ചോദിച്ചും മറ്റും എത്തുന്ന അപരിചിതരെ പ്രോല്‍സാഹിപ്പിക്കരുതെന്നും വീട്ടിലുള്ളവരെല്ലാം പുറത്തു പോകുമ്പോള്‍ ഗേറ്റുള്ളവര്‍ അകത്തുനിന്ന് പൂട്ടാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കുന്നുമുണ്ട്. കൂടുതല്‍ ദിവസങ്ങളിലേക്ക് വീട് പൂട്ടിയിട്ട് പോയാല്‍ അക്കാര്യം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുന്നതു നന്നായിരിക്കും.

ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വീടുകളിലെ ജനല്‍ച്ചില്ലുകളില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടത് വ്യാപക പരിഭ്രാന്തി പരത്തിയ സാഹചര്യത്തിലാണ് പോലീസ് ഇടപെടല്‍. ഐജിയുടെ നേതൃത്വത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയില്‍ പറഞ്ഞിരുന്നു. പിന്നാലെ പോലീസ് ഉന്നതതല യോഗം ചേര്‍ന്ന് അവലോകനം നടത്തി. അതിന്റെ തുടര്‍ച്ചയായാണ് ബുഷ് കണ്ട ഓരോ വീ്ട്ടിലും ഷാഡോ പൊലീസ് എത്തുന്നതും ആശ്വാസ നിര്‍ദേശങ്ങള്‍ നല്‍കുന്നതും.

കറുത്ത സ്റ്റിക്കറുകള്‍ പതിച്ച് വീടുകള്‍ അടയാളപ്പെടുത്തി വച്ച ശേഷം കുട്ടികളെ തട്ടിക്കൊണ്ടുപോകാനാണെന്നും മോഷണ സംഘാംഗങ്ങളുടെ തിരിച്ചറിയല്‍ അടയാളമാണെന്നും ഉള്‍പ്പെടെ വ്യാപക സംശയമുണ്ടായി. സമൂഹമാധ്യമങ്ങള്‍ ഇത് ഏറ്റെടുക്കുകയും ചെയ്തതോടെ പരിഭ്രാന്തി വ്യാപകമായി. അതിനിടെയാണ് ഇത് കറുത്ത ബുഷ് ആണെന്നും ജനല്‍ ചില്ലുകള്‍ തമ്മില്‍ ഉരഞ്ഞു പൊട്ടാതിരിക്കാന്‍ നിര്‍മാതാക്കള്‍ വയ്ക്കുന്നതാണെന്നും വ്യക്തമായത്. എങ്കിലും പരിഭ്രാന്തി നിലനില്‍ക്കുന്നത് കണക്കിലെടുത്താണ് പൊലീസ് ഇടപെടല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Police, Shadow police to remove panic on black bush.