Follow KVARTHA on Google news Follow Us!
ad

ബജറ്റ് ദിനത്തില്‍ സഭയിലെ കൈയ്യാങ്കളി: ആറ് എല്‍ ഡി എഫ് എം എല്‍ എമാര്‍ക്കെതിരായ കേസ് പിന്‍വലിച്ചു

2015ല്‍ ബജറ്റ് ദിനത്തില്‍ നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു.Thiruvananthapuram, News, Politics, Clash, LDF, Application, MLA, Allegation, Crime Branch, Court, Bail, Kerala,
തിരുവനന്തപുരം: (www.kvartha.com 27.02.2018) 2015ല്‍ ബജറ്റ് ദിനത്തില്‍ നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ കേസാണു പിന്‍വലിച്ചത്. കേസില്‍ പ്രതിയായ വി.ശിവന്‍കുട്ടിയുടെ അപേക്ഷ പരിഗണിച്ചാണു തീരുമാനം. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.

2015 മാര്‍ച്ചിലാണു കേസിനാസ്പദമായ സംഭവം. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ അന്നത്തെ മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. ശിവന്‍കുട്ടിക്കു പുറമെ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നിവരാണു പ്രതിസ്ഥാനത്ത്.

High Handedness in Assembly: Case withdrawn, Thiruvananthapuram, News, Politics, Clash, LDF, Application, MLA, Allegation, Crime Branch, Court, Bail, Kerala

കേസ് അനാവശ്യമാണെന്നും രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിച്ചെന്നും കത്തില്‍ ശിവന്‍കുട്ടി ആരോപിച്ചു. പൗരന്‍ എന്ന നിലയിലുള്ള നിയമപരമായ അവകാശം ഉപയോഗിച്ചാണു മുഖ്യമന്ത്രിക്കു പരാതി നല്‍കിയതെന്നു ശിവന്‍കുട്ടി ഇതേക്കുറിച്ചു പ്രതികരിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആറു പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുക്കുകയും ചെയ്തു. അനുകൂല നിയമോപദേശം ലഭിച്ചാല്‍ കേസ് പിന്‍ലിക്കുന്നതായി കോടതിയെ അറിയിക്കും.

Keywords: High Handedness in Assembly: Case withdrawn, Thiruvananthapuram, News, Politics, Clash, LDF, Application, MLA, Allegation, Crime Branch, Court, Bail, Kerala.