Follow KVARTHA on Google news Follow Us!
ad

ദുരൂഹത നിറഞ്ഞ് ശ്രീദേവിയുടെ മരണം; തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്, വീഴ്ചയിലുണ്ടായതാണെന്നു തെളിഞ്ഞാല്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കു കടക്കാതെ മൃതദേഹം വിട്ടുകൊടുക്കും

കഴിഞ്ഞദിവസം ദുബൈയില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു. Dubai, News, Trending, Report, Dead Body, Doctor, Probe, Report, Gulf, World,
ദുബൈ: (www.kvartha.com 27.02.2018) കഴിഞ്ഞദിവസം ദുബൈയില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു. നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. അതേസമയം ഈ മുറിവ് എങ്ങനെയുണ്ടായെന്നു പരിശോധിക്കുകയാണ് പ്രോസിക്യൂഷന്‍ . വീഴ്ചയില്‍ ഉണ്ടായതാണോയെന്നും പരിശോധിക്കുന്നു. വീഴ്ചയിലുണ്ടായതാണെന്നു തെളിഞ്ഞാല്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കു കടക്കാതെ മൃതദേഹം വിട്ടുകൊടുക്കും.

എന്നാല്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കും പരിശോധനകളിലേക്കും കടന്നേക്കും. അങ്ങനെയെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകും. ഇതിനായി മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്‌തേക്കുമെന്നാണ് വിവരം. ശ്രീദേവിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം അടിയന്തിരമായി യോഗം ചേരുന്നുണ്ട്. അതിനിടെ, ഭര്‍ത്താവ് ബോണി കപൂറിനെ ദുബൈ പോലീസ് വിശദമായി ചോദ്യം ചെയ്തു. നടിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആദ്യ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.

Arjun Kapoor Heads to Dubai as Family Awaits Clearance to Bring Home Sridevi's Body; Public Prosecutor Report to Clear the Air on Further Probe, Dubai, News, Trending, Report, Dead Body, Doctor, Probe, Report, Gulf, World.

ശ്രീദേവിയുടേത് അപകട മരണമാണെന്നു വ്യക്തമായ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ മൃതദേഹം നാട്ടിലെത്തിക്കാനാകില്ല. പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകള്‍ ദുബൈ പോലീസ് കൈമാറുകയുള്ളൂ.

പബ്ലിക് പ്രോസിക്യൂഷനിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്കു ശേഷം മൃതദേഹം എംബാമിങ്ങിന് അയക്കാനാണു ശ്രമം. അങ്ങനെയെങ്കില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി വൈകിട്ടോടെ മുംബൈയിലേക്കു കൊണ്ടുപോകാം. എന്നാല്‍ ശ്രീദേവിയുടെ മരണം സംബന്ധിച്ചു കൂടുതല്‍ അന്വേഷണവും പരിശോധനയും വേണമെന്നു പബ്ലിക് പ്രോസിക്യൂഷന്‍ തീരുമാനിച്ചാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത് അനിശ്ചിതമായി നീളും.

ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും നേതൃത്വത്തില്‍ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ശ്രീദേവിയുടെ മരണം സംബന്ധിച്ചു പല കാര്യങ്ങളിലും അവ്യക്തതയുള്ള സാഹചര്യത്തില്‍ കൂടിയാണു ഭര്‍ത്താവ് ബോണി കപൂറിനെ പോലീസ് ചോദ്യം ചെയ്തത്. കേസ് കൈകാര്യം ചെയ്യുന്ന ബര്‍ ദുബൈ പോലീസ് സ്‌റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍.
റാസല്‍ ഖൈമയിലെ വിവാഹാഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂര്‍ വീണ്ടും ദുബൈയിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി ചോദിച്ചു മനസ്സിലാക്കി. ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാന്‍ പോലീസ് അനുവദിച്ചു. ശ്രീദേവിയുടെ മരണം സംബന്ധിച്ച് അന്വേഷണം നീളുകയാണെങ്കില്‍ അത് അവസാനിക്കുന്നതുവരെ ബോണി കപൂര്‍ യുഎഇയില്‍ തുടരേണ്ടി വരും.

ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമുള്ളതായും കണ്ടെത്തിയിരുന്നു. മദ്യത്തിന്റെ ലഹരിയില്‍ കുളിമുറിയിലെ ബാത്ത് ടബ്ബില്‍ വീണതാകാം എന്നാണ് സംശയിക്കുന്നത്.

ബാത്ത് ടബ്ബില്‍ വീണു കിടന്ന ശ്രീദേവിയെ ബോണി കപൂറാണ് പുറത്തെടുത്തത്. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നു. ശ്രീദേവി മരിച്ചത് ഹൃദയാഘാതം കാരണമാണെന്ന തരത്തില്‍ ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെ പാടേ തള്ളിക്കൊണ്ടാണ് മരണം ശ്വാസകോശത്തില്‍ വെള്ളം കയറിയതുകൊണ്ടാണെന്ന ഫോറന്‍സിക് പരിശോധനാഫലം പുറത്തു വന്നത്.

ശനിയാഴ്ച രാത്രി 11.30 നാണ് ദുബൈയില്‍ നിന്ന് ശ്രീദേവിയുടെ മരണവാര്‍ത്ത പുറത്തുവരുന്നത്. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനായിരുന്നു ശ്രീദേവി കുടുംബസമേതം യു.എ.ഇയിലെ റാസല്‍ഖൈമയിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Arjun Kapoor Heads to Dubai as Family Awaits Clearance to Bring Home Sridevi's Body; Public Prosecutor Report to Clear the Air on Further Probe, Dubai, News, Trending, Report, Dead Body, Doctor, Probe, Report, Gulf, World.