Follow KVARTHA on Google news Follow Us!
ad

ബി ജെ പി നേതാവ് ഓടിച്ച വാഹനമിടിച്ച് 9 സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദാരുണമായി മരിച്ചു, 20 ഓളം പേര്‍ക്ക് ഗുരുതര പരിക്ക്, മദ്യലഹരിയില്‍ കുട്ടികള്‍ക്ക് നേരെ വാഹനമോടിച്ചുകയറ്റിയെന്ന് പ്രതിപക്ഷം

ബിഹാറില്‍ ബി.ജെ.പി നേതാവ് ഓടിച്ച വാഹനമിടിച്ച് ഒമ്പത് സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാPatna, News, Politics, Allegation, BJP, Leader, Compensation, hospital, Treatment, Accidental Death, Crime, Criminal Case, National,
പാറ്റ് ന: (www.kvartha.com 27.02.2018) ബിഹാറില്‍ ബി.ജെ.പി നേതാവ് ഓടിച്ച വാഹനമിടിച്ച് ഒമ്പത് സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദാരുണമായി മരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ കഴിഞ്ഞദിവസമാണ് ദുരന്തം നടന്നത്. അതേസമയം മദ്യലഹരിയിലാണ് നേതാവ് കുട്ടികള്‍ക്ക് നേരെ വാഹനമോടിച്ച് കയറ്റിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

അതിനിടെ സംഭവം വിവാദമായതോടെ ആരോപണ വിധേയനായ മനോജ് ബയ്ത്ത(48) യെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ബി.ജെ.പി നേതൃത്വം അറിയിച്ചു. മനോജ് ബയ്ത്തയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.

Bihar accident: Police say vehicle that killed 9 students belongs to BJP leader, Patna, News, Politics, Allegation, BJP, Leader, Compensation, hospital, Treatment, Accidental Death, Crime, Criminal Case, National

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മുസാഫര്‍നഗറിലെ സര്‍ക്കാര്‍ സ്‌കൂളിന് മുന്നിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ബി.ജെ.പി നേതാവ് ഓടിച്ചിരുന്ന ബൊളേറോ കാര്‍ കുട്ടികളെ ഇടിക്കുന്നത്. ഡ്രൈവറാണ് വണ്ടി ഓടിച്ചിരുന്നത്. മുസാഫര്‍ പൂരിലെ സിത്താമര്‍ച്ചിയിലെത്തിയപ്പോള്‍ ട്രക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വണ്ടി ആദ്യം ഒരു സ്ത്രീയെ ആണ് ഇടിച്ചത്.

Bihar accident: Police say vehicle that killed 9 students belongs to BJP leader, Patna, News, Politics, Allegation, BJP, Leader, Compensation, hospital, Treatment, Accidental Death, Crime, Criminal Case, National

പിന്നീടാണ് കുട്ടികളെ ഇടിച്ചിടുന്നത്. അപകടത്തില്‍ പെട്ടവരെ ഉടന്‍ തന്നെ മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒമ്പത് പേര്‍ മരിച്ചു. ആറു പെണ്‍കുട്ടികളും മൂന്നു ആണ്‍കുട്ടികളുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി.

അതേസമയം, അപകടത്തിന് ഇടയാക്കിയ വാഹനം ഓടിച്ച മനോജ് ബയ്ത്തയ്ക്കും ഡ്രൈവര്‍ക്കുമെതിരെ കേസെടുക്കണമെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയപാത മണിക്കൂറുകളോളം ഉപരോധിച്ചു. എന്നാല്‍ ചില ആളുകള്‍ സ്‌കൂളിനുനേരെ അക്രമം നടത്തിയെന്നും സാധനസാമഗ്രികള്‍ നശിപ്പിച്ചുവെന്നും ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മനോജ് ബയ്ത്തയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷമായ ആര്‍.ജെ.ഡി ആരോപിക്കുന്നു. മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനത്ത് ബി.ജെ.പി നേതാവിന്റെ ഡ്രൈവര്‍ മദ്യലഹരിയില്‍ അപകടമുണ്ടാക്കിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും ആര്‍.ജെ.ഡി ആരോപിച്ചു.

അതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവത്തില്‍ നടുക്കവും ദു:ഖവും പ്രകടിപ്പിച്ചു. ദുരന്തത്തിനിരയായ കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bihar accident: Police say vehicle that killed 9 students belongs to BJP leader, Patna, News, Politics, Allegation, BJP, Leader, Compensation, hospital, Treatment, Accidental Death, Crime, Criminal Case, National.