Follow KVARTHA on Google news Follow Us!
ad

വ്യത്യസ്തതകളുമായി സിംഗപ്പൂര്‍ ഫാഷന്‍ വീക്ക്

സിംഗപ്പൂര്‍ ഫാഷന്‍ വീക്കില്‍ ഫാഷന്‍ രംഗത്തെ നൂതനപരീക്ഷണങ്ങളൊരുക്കി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിംഗപ്പൂര്‍ വിദ്യാര്‍ത്ഥികള്‍. ചെറുപ്പക്കാരായ എക്‌സിക്യൂട്ടീവ് Kochi, Kerala, News, Business, Lifestyle & Fashion, Singapore,
കൊച്ചി: (www.kvartha.com 30.10.2017) സിംഗപ്പൂര്‍ ഫാഷന്‍ വീക്കില്‍ ഫാഷന്‍ രംഗത്തെ നൂതനപരീക്ഷണങ്ങളൊരുക്കി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിംഗപ്പൂര്‍ വിദ്യാര്‍ത്ഥികള്‍. ചെറുപ്പക്കാരായ എക്‌സിക്യൂട്ടീവ് വനിതകള്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത ബ്ലുമെക്‌സ് ഇത്തവണ അവതരിപ്പിച്ചു. ബ്ലും ആന്‍ഡ് കമ്പനിയുടെ സഹകരണത്തോടെ ഇതാദ്യമായാണ് എം ഡി ഐ എസ് സ്‌കൂള്‍ ഓഫ് ഫാഷന്‍ ആന്‍ഡ് ഡിസൈനിങ്ങ് വാണിജ്യപരമായി ഡിസൈനുകള്‍ വിപണിയിലിറക്കുന്നത്.


ബ്ലൂമെക്‌സ് കളക്ഷനൊപ്പം യു കെ യിലെ നോട്ടിങ്ങ്ഹാം ട്രെന്റ്ഡ് യൂണിവേഴ്‌സിറ്റിയുമായി ഒത്തുചേര്‍ന്ന് ഷെയ്ഡ്‌സ് ഓഫ് മില്ലേനിയല്‍സ് എന്ന ഫാഷന്‍ ശേഖരണങ്ങളും വേദിയില്‍ പ്രദര്‍ശിപ്പിക്കും. ചൈന, കൊറിയ, തായ് വാന്‍, ജപ്പാന്‍, കംബോഡിയ എന്നിവിടങ്ങളില്‍ നിന്ന് 10 ബിരുദധാരികളായ ഡിസൈനറുകള്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

ക്രിയാത്മകരായ പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഫാഷന്‍ രംഗത്തെ പ്രധാനികളില്‍ ഒന്നായ ബ്ലും ആന്‍ഡ് കമ്പനിയുമായുള്ള സഹകരണം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. അതോടൊപ്പം ഈ വര്‍ഷത്തെ ഫാഷന്‍ വീക്കില്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരവും ലഭിച്ചു എന്ന് എം ഡി ഐ എസ് ഹെഡ് ലിസ് തങ്ങ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Business, Lifestyle & Fashion, Singapore, Student Designers Debut New Fashion Line, BLUMEX and Largest Fashion Collection by MDIS at Singapore Fashion Week.