Follow KVARTHA on Google news Follow Us!
ad

ഒരു മാസം മുമ്പ് സൗദിയിലെത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

ഒരു മാസം മുമ്പ് സൗദിയിലെത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ ചാരുമ്മൂട് ചുനക്കര അമ്പലവിള കിഴക്കതില്‍ വീട്ടില്‍ പരേതനായ ഷാഹുല്‍ ഹമീദിന്റെ Dubai, Saudi Arabia, Accident, Death, Kerala, News, Gulf, Family, Shan Shahul
ദുബൈ: (www.kvartha.com 30.10.2017) ഒരു മാസം മുമ്പ് സൗദിയിലെത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ ചാരുമ്മൂട് ചുനക്കര അമ്പലവിള കിഴക്കതില്‍ വീട്ടില്‍ പരേതനായ ഷാഹുല്‍ ഹമീദിന്റെ മകന്‍ ഷാന്‍ ഷാഹുലാണ് (22) മരിച്ചത്.


ഉനൈസയിലെ ബഖാല വിസയില്‍ വന്ന ഷാന്‍ ജോലി ആവശ്യാര്‍ത്ഥം ഇരുചക്ര വാഹനത്തില്‍ പോകുന്നതിനിടെ സ്വദേശി ഓടിച്ച ലാന്‍ഡ്ക്രൂയിസര്‍ വാഹനം ഇടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഉനൈസ് കിങ് സൗദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിര്‍ധന കുടുംബമാണ് ഷാഹുലിന്റേത്. പിതാവ് നാല് വര്‍ഷം മുമ്പ് നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതോടെ കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാനായാണ് യുവാവ് സൗദിയിലെത്തിയത്. മാതാവ് സലീനാബീവി. സഹോദരി ഷാനിജ വിവാഹിതയാണ്. മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Saudi Arabia, Accident, Death, Kerala, News, Gulf, Family, Shan Shahul.