Follow KVARTHA on Google news Follow Us!
ad

പ്രവാസികൾക്ക് ഇരുട്ടടി! വിദേശികളുടെ ചികിത്സാ ഫീസ് വർധിപ്പിച്ചു

രാജ്യത്തെ വിദേശികളുടെ ചികിത്സാ ഫീസ് വർധിപ്പിച്ചു. സർക്കാർ ആശുപത്രികളിലും Kuwait expats health fees for non residents. now if any one consult a doctor need to pay two dinar
കുവൈറ്റ് സിറ്റി: (www.kvartha.com 01.10.2017) രാജ്യത്തെ വിദേശികളുടെ ചികിത്സാ ഫീസ് വർധിപ്പിച്ചു. സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും വിദേശികൾ ഇനി മുതൽ കൂടിയ ഫീസ് നൽകേണ്ടി വരും. മനുഷ്യാവകാശ പ്രവർത്തകരും കുവൈറ്റ് എം പിമാരും ഫീസ് വർധനയ്ക്കെതിരെ രംഗത്തെത്തിയിരുന്നെങ്കിലും ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാർ ഉറച്ചു നിൽക്കുകയായിരുന്നു. ഞായറാഴ്ച മുതലാണ് പുതിയ ഫീസ് പ്രാബല്യത്തിൽ വരുന്നത്.

രാജ്യത്ത് സ്ഥിര താമസക്കാരായ വിദേശികൾക്കും സന്ദർശക വിസയിലുള്ള വിദേശികൾക്കും രണ്ടു തരത്തിലാണ് ഫീസ്. സ്ഥിര താമസക്കാരുടേതിലും കൂടിയ ഫീസാണ് സന്ദർശക വിസയിലുള്ളവർ നൽകേണ്ടത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സ്ഥിര താമസക്കാരായ വിദേശികൾ ഡോക്ടറെ കാണണമെങ്കിൽ ഇനി മുതൽ രണ്ട് ദീനാർ നൽകണം. നേരത്തെ ഇത് ഒരു ദീനാറായിരുന്നു.


 Summary: Kuwait expats health fees for non residents. now if any one consult a doctor need to pay two dinar. Earlier it was one dinar.