Follow KVARTHA on Google news Follow Us!
ad

മില്ലറ്റ് വിപ്ലവത്തിനു നാന്ദികുറിക്കുന്ന റോഡ് ഷോയ്ക്ക് തുടക്കം

ജൈവമില്ലറ്റ് (തിന, ചാമ, റാഗി ഉള്‍പ്പെടെയുള്ള ചെറു ധാന്യങ്ങള്‍) വിപ്ലവം രാജ്യത്തിന്റെ വിവിധ News, Kochi, Kerala, Farmers, Minister, Karnataka, Cultivation, Revolution, campaign,
കൊച്ചി: (www.kvartha.com 31/10/2017) ജൈവമില്ലറ്റ് (തിന, ചാമ, റാഗി ഉള്‍പ്പെടെയുള്ള ചെറു ധാന്യങ്ങള്‍) വിപ്ലവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കര്‍ണാടക കൃഷി മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ബാംഗ്ലൂരില്‍ 2018 ജനുവരി 19 മുതല്‍ 21 വരെ നടക്കുന്ന ഓര്‍ഗാനിക്‌സ് മില്ലറ്റ്‌സ് അന്താരാഷ്ട്ര ട്രേഡ് ഫെയറിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ണാടക കൃഷി വകുപ്പാണ് റോഡ് ഷോ സംഘടിപ്പിച്ചത്.

കര്‍ഷകരേയും, ഉപഭോക്താക്കളേയും, കച്ചവടക്കാരേയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് അന്താരാഷ്ട്ര ഫെയറിന്റെ ലക്ഷ്യമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ഓര്‍ഗാനിക് ആന്‍ഡ് മില്ലറ്റ് സന്ദേശം പുറം ലോകത്തെത്തിച്ച ആദ്യ സംസ്ഥാനം കര്‍ണാടകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

News, Kochi, Kerala, Farmers, Minister, Karnataka, Cultivation, Revolution, campaign

ഓര്‍ഗാനിക്‌സിനേയും മില്ലറ്റിനേയും പറ്റി ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെയുള്ള ഒരു സംരംഭവും ഇത് ആദ്യമാണ്. പ്രസ്തുത ദൗത്യം വിജയകരമാക്കാന്‍ അയല്‍ സംസ്ഥാനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മില്ലറ്റ് വിപ്ലവത്തിന്റെ സന്ദേശം വളരെ ലളിതമാണ്. മില്ലറ്റുമായി നാം താദാത്മ്യം പ്രാപിക്കേണ്ടതുണ്ട്. നിത്യ ഭക്ഷണത്തില്‍ മില്ലറ്റ് ഉള്‍പ്പെടുത്തണം. ഇത് സര്‍വരോഗ ശമനൗഷധമായ ഒരു ഒറ്റമൂലിയാണ്. കഴിഞ്ഞ നാലുവര്‍ഷമായി കര്‍ണാടക കൃഷി വകുപ്പിന്റെ പ്രധാന മിഷനും ഇതുതന്നെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Farmers, Minister, Karnataka, Cultivation, Revolution, campaign, Karnataka campaigns for millet cultivation.