Follow KVARTHA on Google news Follow Us!
ad

ഹിന്ദു - മുസ്‌ലിം വര്‍ഗീയ കാര്‍ഡ്, കള്ളക്കണ്ണീരൊഴുക്കല്‍; വോട്ട് കിട്ടാന്‍ മോഡി ഇതുരണ്ടും ചെയ്യും; ബി ജെ പിയുടെ തിരഞ്ഞെടുപ്പ് കുതന്ത്രങ്ങള്‍ തുറന്നുകാട്ടി ഹര്‍ദിക് പട്ടേല്‍

പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ എങ്ങിനെ നേരിടുമെന്ന ചിന്തയിലാണ് ബി ജെ പി. ഓരോ ദിവസും ബി ജെ പിയെ വെട്ടിലാക്കിയാണ് പട്ടേല്‍ സമുദായ നേതാവിന്റെ പ്രചരണങ്ങള്‍ Election, Gujarath, BJP, Congress, Prime Minister, Narendra Modi, News,
അഹ് മദാബാദ്: (www.kvartha.com 30.10.2017) പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ എങ്ങിനെ നേരിടുമെന്ന ചിന്തയിലാണ് ബി ജെ പി. ഓരോ ദിവസും ബി ജെ പിയെ വെട്ടിലാക്കിയാണ് പട്ടേല്‍ സമുദായ നേതാവിന്റെ പ്രചരണങ്ങള്‍. ബി ജെ പിയുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കെതിരെയാണ് ഹര്‍ദിക് പ്രധാനമായും പ്രചാരണം നടത്തുന്നത്.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ജിതു വാഗനിയുടെ മണ്ഡലത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മോഡിയെ ശക്തമായി വിമര്‍ശിച്ച ഹര്‍ദിക് ബി ജെ പിയുടെ വര്‍ഗീയ കാര്‍ഡിനെ തുറന്നുകാട്ടി. മണ്ഡലത്തില്‍ പട്ടേല്‍ വിഭാഗത്തിന്റെ ശക്തിപ്രകടനം വെളിവാക്കുന്ന പ്രകടനമായിരുന്നു നടന്നത്.


ബി ജെ പിയുടെ വര്‍ഗീയ അജണ്ടയില്‍ ആരും വീഴരുതെന്നാണ് ഹര്‍ദിക് അണികളോട് ആഹ്വാനം ചെയ്തത്. വോട്ട് നേടാന്‍ ബി ജെ പി പൊതുവെ പ്രയോഗിക്കുന്ന ആയുധങ്ങളിലൊന്നാണ് വര്‍ഗീയത. ഇത്തരം കുടിലതന്ത്രങ്ങളില്‍ നിങ്ങള്‍ വീഴരുത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വോട്ടുപിടിക്കാന്‍ രണ്ടു പ്രധാന തന്ത്രങ്ങളാണുള്ളത്. ഒന്ന് ഹിന്ദു - മുസ്‌ലിം വര്‍ഗീയ കാര്‍ഡ്. രണ്ട്, കള്ളക്കണ്ണീരൊഴുക്കല്‍. ഇതു രണ്ടും മോഡി മുമ്പ് വിജയകരമായി പരീക്ഷിച്ചിട്ടുള്ളതാണ്, പലവട്ടം. നിങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ വികാരത്തിന് അടിമപ്പെടരുത്. മോഡിയുടെ കള്ളക്കണ്ണീരില്‍ നിങ്ങള്‍ വീണുപോയാല്‍, ശരിയായ തീരുമാനമെടുക്കുന്നതില്‍ നിങ്ങള്‍ക്ക് പിഴച്ചാല്‍, അത് ഭാവിയില്‍ നിങ്ങളെ ദുഖിപ്പിക്കും- ഹര്‍ദിക് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Election, Gujarath, BJP, Congress, Prime Minister, Narendra Modi, News, National, Trending, Is Hardik Patel's Flash Really Going To Hurt BJP In Gujarat?.