Follow KVARTHA on Google news Follow Us!
ad

ഹാദിയ കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷന്‍; യുവതി സമ്മര്‍ദത്തിലല്ലെന്ന് ഉറപ്പുവരുത്തും- ജോസഫൈന്‍

അഖില ഹാദിയയെ സുപ്രീംകോടതി നേരിട്ട് കേള്‍ക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍. യുവതിയുടെ ശബ്ദം Thiruvananthapuram, Kerala, News, Trending, Supreme Court of India, Women's Commission
തിരുവനന്തപുരം: (www.kvartha.com 30.10.2017) അഖില ഹാദിയയെ സുപ്രീംകോടതി നേരിട്ട് കേള്‍ക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍. യുവതിയുടെ ശബ്ദം കോടതിയില്‍ എത്തിക്കാനാണ് കമ്മീഷന്‍ ഈ കേസില്‍ കക്ഷി ചേര്‍ന്നത്. കോടതി നേരിട്ടോ കമ്മീഷന്‍ മുഖേനയോ യുവതിക്ക് പറയാനുള്ളത് കേള്‍ക്കേണ്ടതുണ്ടെന്ന നിലപാടായിരുന്നു കമ്മീഷന്‍ സ്വീകരിച്ചത്. കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നതുവരെ യുവതിയുടെ മേല്‍ യാതൊരു തരത്തിലുള്ള സമ്മര്‍ദവും ഉണ്ടാവുന്നില്ലെന്ന് കമ്മീഷന്‍ ഉറപ്പുവരുത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.



അഖില ഹാദിയയുടെ സ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളില്‍ കമ്മീഷന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വിവിധ കോണുകളില്‍നിന്ന് ആക്ഷേപമുയര്‍ന്നിരുന്നു. നിയമസംവിധാനമെന്ന നിലയില്‍ കമ്മീഷന്‍ സ്വീകരിക്കുന്ന എല്ലാ നടപടികളും അപ്പപ്പോള്‍ എല്ലാവരെയും അറിയിക്കാനാവില്ല. പരാതികളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്റെ അന്വേഷണ വിഭാഗം മേധാവിയായ ഡയറക്ടര്‍ യുവതിയെ സന്ദര്‍ശിക്കുകയും കമ്മീഷന് യഥാസമയം റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ റിപോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ അനുമതിയോടെ യുവതിയുടെ മൊഴി രേഖപ്പെടുത്തി സമര്‍പ്പിക്കാന്‍ കേസില്‍ കക്ഷിചേര്‍ന്നത്. ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഉള്‍പെടെ നിയമോപദേശം കമ്മീഷന് ലഭിച്ചിരുന്നു.

അഖില ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതു വരെ അവരുടെ മേല്‍ പ്രത്യേകമായ സ്വാധീനം പ്രയോഗിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. യുവതിക്ക് മരുന്ന് നല്‍കി മയക്കുന്നുവെന്നും ശാരീരിക പീഡനങ്ങള്‍ ഏല്‍പ്പിക്കുന്നുവെന്നും മാധ്യമങ്ങളില്‍ ഉള്‍പെടെ നിരവധി പേര്‍ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയില്‍നിന്ന് കമ്മീഷന്‍ റിപോര്‍ട്ട് തേടുകയുണ്ടായി. ആ റിപോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതാണ്.

അഖില ഹാദിയയുടെ വിവാഹത്തെക്കുറിച്ച് അവസാന വിധി സുപ്രീംകോടതി പുറപ്പെടുവിക്കട്ടെ. എന്നാല്‍ യുവതിക്ക് പിതാവ് നല്‍കുന്ന സംരക്ഷണം അവകാശങ്ങളുടെ നിഷേധമാകുന്നുവെന്നാണ് പരാതികള്‍ ഉയരുന്നത്. സംരക്ഷണത്തിന്റെ പേരിലുള്ള കവചങ്ങളല്ല, സ്വാതന്ത്ര്യമാണ് ലഭിക്കേണ്ടതെന്നും ജോസഫൈന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Trending, Supreme Court of India, Women's Commission.