Follow KVARTHA on Google news Follow Us!
ad

മകളുടെ സഹപാഠിയെ വർഷങ്ങളോളം പീഡിപ്പിച്ചു; മുൻ പഞ്ചാബ് മന്ത്രിക്കെതിരെ കേസ്

ജോലി തേടിയെത്തിയ മകളുടെ സഹപാഠിയെ എട്ടു വർഷം ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ മന്ത്രിയും Former Shiromani Akali Dal (SAD) minister Sucha Singh Langah, booked in a molested case, is yet to surrender
ചണ്ഡീഗഢ്: (www.kvartha.com 01.10.2017) ജോലി തേടിയെത്തിയ മകളുടെ സഹപാഠിയെ എട്ടു വർഷം ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ മന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ സുച്ച സിങ് ലങ്കക്കെതിരെ (61) കേസ്. 39 കാരിയായ വനിതാ കോൺസ്റ്റബിളാണ് 2007 മുതൽ 2012 വരെ അകാലിദൾ മന്ത്രി സഭയിൽ കൃഷി മന്ത്രിയായിരുന്ന സുച്ച സിങിനെതിരെ പരാതി നൽകിയത്.

ബലാൽസംഗം, ഭീഷണിപ്പെടുത്തൽ,തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 2009 ലാണ് യുവതിയെ സുച്ച സിങ് ആദ്യമായി പീഡിപ്പിച്ചത്. കോൺസ്റ്റബിളായ ഭർത്താവിന്റെ മരണത്തെ തുടർന്ന് രണ്ടു മക്കളെ സംരക്ഷിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ അന്ന് മന്ത്രിയായിരുന്ന സുച്ച സിങിനെ കാണുകയായിരുന്നു. കുടുംബത്തിന്റെ അവസ്ഥ വിവരിച്ച യുവതിയോട് രണ്ടു ദിവസം കഴിഞ്ഞ് ഒറ്റക്ക് തന്നെ വന്ന് കാണണമെന്ന് മന്ത്രി നിർദേശിച്ചു.


രണ്ട് ദിവസം കഴിഞ്ഞ് മന്ത്രിയെ സന്ദർശിച്ചപ്പോൾ വഴങ്ങണമെന്നും ഇല്ലെങ്കിൽ തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സാമ്പത്തികമായി ചൂഷണം ചെയ്തതായും യുവതി പറഞ്ഞു. സൊഹാർ ഗ്രാമാത്തിലുണ്ടായിരുന്ന ഒരേക്കർ ഭൂമി സുച്ച സിങ് വിറ്റു .30 ലക്ഷം രൂപക്ക് കച്ചവടം നടത്തിയെങ്കിലും നാലര ലക്ഷം മാത്രമാണ് തനിക്ക് തന്നതെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതിനെതിരെ പ്രതികരിച്ചപ്പോൾ ഒരു പ്രാദേശിക ബാങ്കിൽ നിന്നും എട്ടു ലക്ഷം രൂപയുടെ വായ്പ തരപ്പെടുത്തി കൊടുത്തെങ്കിലും ഒരു ലക്ഷം മാത്രമാണ് കൈയ്യിൽ കിട്ടിയതെന്നും യുവതി പറഞ്ഞു. 20 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് യുവതി പരാതി നൽകിയത്.

Image Credit: Hindustan Times

Summary: Former Shiromani Akali Dal (SAD) minister Sucha Singh Langah, booked in a molested case, is yet to surrender. Earlier reports had suggested the Akali leader surrendered in a court in Pathankot on Saturday afternoon

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Crime, Minister, Molestation, National, Police, Punjab, Woman.